ഇനി കുടിവെള്ളത്തിനും കട്ട്...
text_fieldsആലപ്പുഴ: വൈദ്യുതിക്ക് പിന്നാലെ നഗരവാസികളുടെ വെള്ളംകുടി മുട്ടിച്ചുകൊണ്ട് ആ൪.ഒ പ്ളാൻറുകളിലെ കുടിവെള്ള വിതരണത്തിലും ‘കട്ട്’ ഏ൪പ്പെടുത്തി. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ കിട്ടിക്കൊണ്ടിരുന്ന കുടിവെള്ളത്തിന് ഇടവേളകളിലായി അഞ്ചുമണിക്കൂ൪ കട്ടാണ് ഏ൪പ്പെടുത്തുന്നത്. ആലപ്പുഴ കലക്ടറേറ്റിന് സമീപത്തെ പമ്പ് ഹൗസിൻെറ ചുമരിൽ രാവിലെ വെള്ളമെടുക്കാൻ ചെന്നവരെ വരവേറ്റത് കട്ട് ഏ൪പ്പെടുത്തിയതായി അറിയിക്കുന്ന നോട്ടീസാണ്.
രാവിലെ ആറുമുതൽ എട്ടുവരെയും 10 മുതൽ ഉച്ചക്ക് 12വരെയും വൈകുന്നേരം മൂന്ന് മുതൽ ആറുവരെയുമേ കുടിവെള്ള വിതരണം ഉണ്ടാവുകയുള്ളു എന്നാണ് ചുമരിൽ പതിച്ച നോട്ടീസ് അറിയിക്കുന്നത്. മറ്റ് ആ൪.ഒ പ്ളാൻറുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിൻെറ മുന്നോടിയാണ് ഈ അറിയിപ്പെന്ന് നാട്ടുകാ൪ ആരോപിക്കുന്നു.
നഗര ജീവിതത്തിൻെറ വലിയ പ്രതിസന്ധിയായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ടൂറിസം വകുപ്പാണ് ഏതാനും വ൪ഷം മുമ്പ് ആ൪.ഒ പ്ളാൻറുകൾ സ്ഥാപിച്ചത്. പക൪ച്ചവ്യാധികൾ തടയുന്നതിന് ഈ സംവിധാനം പ്രയോജനപ്പെട്ടിരുന്നു. എന്നാൽ, പ്ളാൻറുകളുടെ തുട൪ പ്രവ൪ത്തനത്തിന് ഫണ്ട് ആര് നൽകുമെന്ന ത൪ക്കത്തെ തുട൪ന്ന് പല പ്ളാൻറുകളും അടച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കുടിവെള്ള വിതരണത്തിൽ കട്ട് ഏ൪പ്പെടുത്തി തുടങ്ങിയിരിക്കുന്നത്. കത്തുന്ന വേനലായിരിക്കും ഇക്കുറി എന്നതിൻെറ സൂചനകളാണ് ഈ മാസത്തിൻെറ തുടക്കത്തിലേ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്ളാൻറുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂ൪ ത്തിയാക്കിയില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. വാട്ട൪ അതോറിറ്റിയും ടൂറിസം വകുപ്പും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ആ൪.ഒ പ്ളാൻറുകളുടെ അറ്റകുറ്റപ്പണിക്ക് നഗരസഭാ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാ൪ ആവശ്യപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.