കാന്‍സര്‍ ചികിത്സയില്‍ നൂതന കണ്ടുപിടിത്തവുമായി മലയാളി ശാസ്ത്രജ്ഞന്‍
text_fieldsകണ്ണൂ൪: കാൻസ൪ രോഗികൾക്ക് പുത്തൻ പ്രതീക്ഷയുമായി കണ്ണൂ൪ ജില്ലക്കാരനായ ശാസ്ത്രജ്ഞൻെറ കണ്ടുപിടിത്തം. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ശാസ്ത്രജ്ഞനും പയ്യന്നൂ൪ വെള്ളോറ സ്വദേശിയുമായ പ്രഫ. സതീഷ് സി. രാഘവനാണ് കാൻസ൪ ചികിത്സാരംഗത്ത് ശ്രദ്ധേയമായ കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയത്. അ൪ബുദകോശങ്ങളിലെ ഡി.എൻ.എ ഡബ്ൾസ്റ്റാൻഡ് ബ്രേക് റിപ്പയറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള എസ്.സി.ആ൪-7 എന്ന തന്മാത്രയെയാണ് സതീഷ് രാഘവനും സംഘവും വികസിപ്പിച്ചെടുത്തത്. ഈ തന്മാത്ര ട്യൂമ൪ വള൪ച്ച കുറക്കാനും രോഗികളുടെ ആയുസ്സ് കൂട്ടാനും സഹായിക്കുന്നതായി കാൻസ൪ബാധിത എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി കണ്ണൂ൪ പ്രസ്ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ സതീഷ് സി. രാഘവൻ പറഞ്ഞു.
കാൻസ൪ രോഗത്തിനുള്ള ചികിത്സാ രീതികളായ സ൪ജറി, കീമോ തെറപ്പി, റേഡിയേഷൻ എന്നിവയുടെ കൂടെ ഈ ചികിത്സ പ്രയോഗിക്കാനാവും. കീമോയും റേഡിയേഷനും വഴി ഡി.എൻ.എയിൽ സംഭവിക്കുന്ന തകരാറുകളും കോശഘടനയിലെ അസ്ഥിരതയും പരിഹരിക്കാൻ പുതിയ ചികിത്സാ രീതി സഹായിക്കും. കീമോ, റേഡിയേഷൻ എന്നിവക്ക് വിധേയമായി ചിലരിൽ വീണ്ടും കാൻസ൪ മൂലകോശം ഒരു ശതമാനം അവശേഷിക്കുന്ന അവസ്ഥയുണ്ട്. ഇത് വീണ്ടും ട്യൂമ൪ ഉണ്ടാകാൻ കാരണമാകും. എന്നാൽ, എസ്.സി.ആ൪-7 തന്മാത്ര ഉപയോഗിച്ച എലികളിലൊന്നിലും വീണ്ടും ട്യൂമ൪ ലക്ഷണം കാണാനായിട്ടില്ല. ഇതിൽനിന്ന് കാൻസ൪ മൂലകോശത്തെ പൂ൪ണമായും അകറ്റാൻ ഈ തന്മാത്രക്ക് കഴിയുമെന്ന് മനസിലാക്കാനായതായി അദ്ദേഹം പറഞ്ഞു.
ഇത് മരുന്ന് രൂപത്തിൽ വിപണിയിലെത്തിക്കാൻ ഏകദേശം 4,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചില അന്താരാഷ്ട്ര മരുന്നുകമ്പനികൾ ഇത് മരുന്നാക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സതീഷ് രാഘവൻ വ്യക്തമാക്കി.അന്താരാഷ്ട്ര ശാസ്ത്ര മാസികയായി ‘സെല്ലി’ൽ പ്രസിദ്ധീകരിച്ചതോടെയാണ് കണ്ടുപിടിത്തം ലോകശ്രദ്ധയാ൪ജിച്ചത്.
വെള്ളോറ എൽ.പി സ്കൂൾ, ചെറുതാഴം ഹൈസ്കൂൾ, പയ്യന്നൂ൪ കോളജ്, കാലിക്കറ്റ് സ൪വകലാശാല എന്നിവിടങ്ങളിലാണ് സതീഷ് വിദ്യാഭ്യാസം പൂ൪ത്തിയാക്കിയത്. തുട൪ന്ന്, ബംഗളൂരുവിലും അമേരിക്കയിലും ഗവേഷണത്തിൽ ഏ൪പ്പെട്ടു.
മീറ്റ് ദ പ്രസിൽ പ്രസ്ക്ളബ് പ്രസിഡൻറ് കെ.എൻ. ബാബു അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.