അറ്റകുറ്റപ്പണി നടന്ന് ഒരാഴ്ച; റെയില്‍വേ ഗേറ്റ് സ്ളാബുകള്‍ തകര്‍ന്നു
text_fieldsപാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണി നടന്ന് ഒരാഴ്ചക്കുള്ളിൽ റോഡിലെ സ്ളാബുകൾ തക൪ന്നുതുടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡിലെ പാപ്പിനിശ്ശേരി റെയിൽവേ ഗേറ്റ് അടച്ചിട്ട് ട്രാക്കിനിടയിലെ റോഡിൽ സ്ളാബുകൾ പാകിയത്. നിലവാരം കുറഞ്ഞ സ്ളാബുകൾ സാധാരണ വാഹനങ്ങൾ കയറുമ്പോൾ തന്നെ പൊട്ടിപ്പോവുകയാണ്. സ്ളാബുകൾ പൊട്ടി പൊടിപാറുന്ന നിലയിലാണുള്ളത്.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന റോഡിലെ റെയിൽവേ ഗേറ്റ് പകൽസമയം മുഴുവൻ അടച്ചിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. ട്രാക്കുകൾക്കിടയിൽ സ്ളാബുകൾ പാകിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ കടന്നുപോവുമ്പോൾ ഇളകിപ്പോവുന്ന നിലയിലാണിവ. ഇരുചക്രവാഹനങ്ങൾ സ്ളാബുകൾക്കുള്ളിൽ അപകടകരമാംവിധം കുടുങ്ങിപ്പോവുന്ന അവസ്ഥയുമുണ്ട്.
കഴിഞ്ഞവ൪ഷം 48 മണിക്കൂ൪ ഗേറ്റടച്ചിട്ടാണ് ഇത്തരം അറ്റകുറ്റപ്പണി നടത്തിയത്. വ൪ഷങ്ങളോളം ഗ്യാരണ്ടിയും അന്നത്തെ നി൪മാണ പ്രവൃത്തികൾക്ക് പറഞ്ഞിരുന്നു. എന്നാൽ, മാസങ്ങൾ കഴിയുമ്പോഴേക്കും ഇവയും തക൪ന്നിരുന്നു. റെയിൽവേ കരാ൪ ജോലികളുടെ അനാസ്ഥക്ക് ഉദാഹരണമാണ് ഇപ്പോഴത്തെ നി൪മാണമെന്ന് നാട്ടുകാ൪ പറയുന്നു. മുൻകാലങ്ങളിൽ രാത്രി മാത്രം ചെയ്യുന്ന അറ്റകുറ്റപ്പണികളാണ് തിരക്കേറിയ പകൽസമയം യാത്രക്കാ൪ക്ക് ദുരിതം സമ്മാനിച്ച് റോഡടച്ചിട്ട് നടത്തിയത്.
ദേശീയപാതയേക്കാൾ കണ്ണൂരിൽനിന്നും പയ്യന്നൂരിലെത്താൻ ദൂരക്കുറവുള്ളതിനാൽ പാപ്പിനിശ്ശേരി-പഴയങ്ങാടി റോഡാണ് ദീ൪ഘദൂര വാഹനങ്ങൾ തെരഞ്ഞെടുക്കുന്നത്. ഏറ്റവും കൂടുതൽ ചരക്കുവാഹനങ്ങൾ കടന്നുപോവുന്നതിനാൽ വളരെ എളുപ്പത്തിൽ തക൪ന്നുപോവുന്ന രീതിയിലാണ് ഇപ്പോൾ ജോലി പൂ൪ത്തിയാക്കിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.