ആധാരം കൈക്കലാക്കി വായ്പാതട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍
text_fieldsകയ്പമംഗലം: നിരവധി പേരുടെ ആധാരങ്ങൾ കൈക്കലാക്കി ലക്ഷങ്ങളുടെ വായ്പാതട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കയ്പമംഗലം 12 സ്വദേശി മതിലകത്ത് വീട്ടിൽ സുലൈമാനാണ് (62) മതിലകം പൊലീസിൻെറ പിടിയിലായത്. ഒളിവിലായിരുന്ന സുലൈമാനെ തിങ്കളാഴ്ച ഉച്ചയോടെ വടക്കൻ പറവൂരിലെ ലോഡ്ജിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ജനുവരി മൂന്നു മുതൽ ഇവിടെ താമസിച്ചുവരികയായിരുന്നു.
തട്ടിപ്പിനിരയായവ൪ തന്ത്രപൂ൪വം നടത്തിയ നീക്കത്തിനൊടുവിലാണ് സുലൈമാൻ വലയിലായത്. ഇയാളുടെ ഫോട്ടോ പതിച്ച് അച്ചടിച്ച നോട്ടീസ് നിരവധി ഭാഗങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. തുട൪ന്ന് പറവൂ൪ കച്ചേരിപ്പടിയിലെ പറവൂ൪ ടൂറിസ്റ്റ് ഹോമിൽ ഇയാൾ ഉള്ളതായി നാട്ടുകാ൪ പൗരസമിതി പ്രവ൪ത്തകരായ പുതിയ വീട്ടിൽ മജീദ്, പള്ളായിപീടികയിൽ ഹംസ എന്നിവരെ അറിയിച്ചു.
തിങ്കളാഴ്ച പുല൪ച്ചെ നാലരയോടെ പറവൂരിലെത്തിയ ഇവ൪ ചായക്കടയിലെത്തിയ സുലൈമാനെ തിരിച്ചറിഞ്ഞു. തുട൪ന്ന് എട്ടരയോടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. സുലൈമാൻെറ ഫോണിൽനിന്ന് മതിലകം പൊലീസിനെ അറിയിച്ചു.
കൊടുങ്ങല്ലൂ൪ സി.ഐ എം. സുരേന്ദ്രൻ, മതിലകം എസ്.ഐ ഡി. മിഥുൻ, സി.പി.ഒമാരായ അഷറഫ്, കാ൪ത്തികേയൻ, അഡീഷനൽ എസ്.ഐ എം.കെ. രവീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വഞ്ചനാകുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.