തൂതപ്പുഴയില്‍ നീരൊഴുക്ക് കുറഞ്ഞു; കൃഷി പ്രതിസന്ധിയില്‍
text_fieldsകരിങ്കല്ലത്താണി: തൂതപ്പുഴയിൽ നീരൊഴുക്ക് കുറഞ്ഞത് പുഴയോര പ്രദേശത്തെ ക൪ഷകരെ പ്രതിസന്ധിയിലാക്കി. പ്രധാന കടവുകളിലെല്ലാം വെള്ളം വറ്റിത്തുടങ്ങിയിട്ടുണ്ട്. മണലെടുത്ത് രൂപപ്പെട്ട വൻകുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും നീരൊഴുക്ക് കുറയാൻ കാരണമായി.
ചെ൪പ്പുളശ്ശേരി, ആലിപ്പറമ്പ് പഞ്ചായത്തുകൾ അതി൪ത്തി പങ്കിടുന്ന പ്രദേശത്ത് നിരവധിപേ൪ കൃഷി ചെയ്യുന്നുണ്ട്. ഫെബ്രുവരി ആദ്യവാരത്തോടെയാണിവിടെ കൃഷി ആരംഭിക്കുക. എന്നാൽ, വിളവെടുപ്പുവരെ കൃഷിക്ക് വെള്ളം ലഭിക്കുമോ എന്ന ആശങ്കയിലാണ് ക൪ഷക൪.
ആലിപ്പറമ്പ് പഞ്ചായത്തിൽ വേണ്ടത്ര കുടിവെള്ള സ്രോതസ്സുകളില്ലാത്തതിനാൽ തൂതപ്പുഴയെ ആശ്രയിക്കുന്നവരാണ് മിക്കവരും.
പഞ്ചായത്തിൽ സമഗ്രകുടിവെള്ള പദ്ധതി നടപ്പാക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ വേനൽ കനക്കുന്നതോടെ വെള്ളത്തിന് എന്തുചെയ്യുമെന്നറിയാതെ കുഴയുകയാണ് ജനം. നാട്ടുകാ൪ കുളിക്കാനും അലക്കാനും ആശ്രയിക്കുന്ന പ്രധാന കടവുകളിലെല്ലാം തടയണ നി൪മാണ പ്രവ൪ത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.