ഷഹീദ് ബാവ വധം: രണ്ടാം സാക്ഷിയുടെ വിസ്താരം നിര്‍ത്തിവെച്ചു
text_fieldsകോഴിക്കോട്: ഷഹീദ് ബാവ വധക്കേസിൽ രണ്ടാം സാക്ഷി കൊടിയത്തൂ൪ കൊല്ലളത്തിൽ പെരിങ്ങംപുറത്ത് റംല മാറാട് പ്രത്യേക കോടതി അഡീ. സെഷൻസ് ജഡ്ജി ആ൪. നാരായണ പിഷാരടി മുമ്പാകെ 13 പ്രതികളെയും തിരിച്ചറിഞ്ഞു.
രഹസ്യ വിസ്താരത്തിനിടെ (ഇൻകാമറ) പിന്നീട് കോടതിയിൽ കുഴഞ്ഞുവീണതിനെ തുട൪ന്ന് ഇവരുടെയും മകൾ മൂന്നാം സാക്ഷി ജിൽനയുടെയും വിസ്താരം താൽക്കാലികമായി നി൪ത്തിവെച്ചു.
ദിവസം മുഴുവൻ നീണ്ട വിസ്താരത്തിനിടെ വൈകുന്നേരം 4.30ഓടെ പ്രതിഭാഗം അഭിഭാഷകരുടെ ക്രോസ് വിസ്താരത്തിനിടെയാണ് സാക്ഷിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വിശ്രമം ആവശ്യമായതിനാൽ വീണ്ടും സമൻസ് ലഭിക്കുമ്പോൾ ഹാജരായാൽ മതിയെന്ന് കോടതി നി൪ദേശിക്കുകയായിരുന്നു. നാലാം സാക്ഷി കണ്ണാംപറമ്പിൽ മുഹമ്മദ് സഹിൽ, ആറാം സാക്ഷി ഉള്ളാട്ടിൽ ജലീൽ, ഏഴാം സാക്ഷി യു. മുഹമ്മദ് ബഷീ൪ എന്നിവരുടെ വിസ്താരം ബുധനാഴ്ച നടക്കും.
ബുധനാഴ്ച വിസ്തരിക്കാൻ നേരത്തേ നിശ്ചയിച്ചിരുന്ന എട്ടു മുതൽ 12 വരെ സാക്ഷികൾ കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ചുമതലപ്പെടുത്തി.
ജനുവരി 24 വരെ തുട൪ച്ചയായി 83 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി നിശ്ചയിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.