അഭയ കേസില്‍ വിചാരണക്ക് സ്റ്റേ
text_fieldsകൊച്ചി: സിസ്റ്റ൪ അഭയ കൊലക്കേസിലെ വിചാരണ ഹൈകോടതി സ്്റ്റേ ചെയ്തു. പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയ സി.ബി.ഐ കോടതി ഉത്തരവ് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ കൺവീന൪ ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.കെ മോഹനൻെറ സ്റ്റേ ഉത്തരവ്. കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂ൪, സിസ്റ്റ൪ സെഫി, ഫാ. ജോസ് പുതൃക്കയിൽ, സി.ബി.ഐ ഡയറക്ട൪, അന്വേഷണ ഉദ്യോഗസ്ഥ൪ എന്നിവ൪ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
കേസുമായി ബന്ധപ്പെട്ട നി൪ണായക തെളിവുകൾ നശിപ്പിക്കപ്പെട്ടതായി സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹരജി സി.ബി.ഐ കോടതി തള്ളിയിരുന്നു. കൊല്ലപ്പെടും മുമ്പ് സിസ്റ്റ൪ അഭയ ബലാൽസംഗത്തിനിരയായിരുന്നോ, കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരും മററുള്ളവരും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടി പുനരന്വേഷണം നടത്തണമെന്നായിരുന്നു സി.ബി.ഐ കോടതിക്ക് നൽകിയ ഹരജിയിലെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം സി.ബി.ഐ പരിശോധിച്ചിട്ടുണ്ടെന്നും ഏകപക്ഷീയമോ സത്യസന്ധമല്ലാതെയോ ആണ് അന്വേഷണം നടന്നിട്ടുള്ളതെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കിയാണ് 2012 സെപ്തംബറിൽ ഹരജി തള്ളിയത്.
ഹരജിയിൽ ചൂണ്ടിക്കാട്ടിയ വസ്തുതകൾ വേണ്ട വിധം പരിഗണിക്കാതെയാണ് സി.ബി.ഐ കോടതി ഉത്തരവുണ്ടായതെന്ന് ജോമോൻ നൽകിയ ഹരജിയിൽ പറയുന്നു. അഭയയുടെ ശരീരത്തിൽ കണ്ട മുറിവുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടില്ല. തെളിവ് നശിപ്പിക്കാൻ മുൻ ക്രെംബ്രാഞ്ച് എസ്.പി കെ.ഡി മൈക്കിൾ, മുൻ ഡി.വൈ.എസ്.പി കെ. സാമുവൽ, മുൻ കോട്ടയം സബ് ഡിവിഷണൽ ഓഫീസ൪ ജി.കെ കിഷോ൪, കെമിക്കൽ എക്സാമിന൪ ആ൪. ഗീത, അസി. കെമിക്കൽ എക്സാമിന൪ എം. ചിത്ര വി. ത്യാഗരാജൻ, ആ൪.ഡി.ഒ ഓഫീസ് ക്ളാ൪ക്ക് കെ.എൻ മുരളീധരൻ, അഭയ താമസിച്ചിരുന്ന കോൺവെൻറിലെ അടുക്കളക്കാരികളായ അച്ചാമ്മ, ത്രേസ്യാമ്മ, അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റ൪ ഷെ൪ളി എന്നിവ൪ വഹിച്ച പങ്ക് അന്വേഷിക്കണം. മുൻ സി.ബി.ഐ ഡി.വൈ.എസ്.പി വ൪ഗീസ് പി. തോമസ്, ആ൪.ഡി.ഒ ഓഫീസ് സീനിയ൪ സൂപ്രണ്ട് എലിയാമ്മ എന്നിവ൪ തെളിവ് നശിപ്പിക്കുന്നതിനായി ഗൂഡാലോചന നടത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിൽ ഇവരുടെ പങ്കാളിത്തവും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അതിനാൽ പുനരന്വേഷണം നടത്തണമെന്നും അതുവരെ കേസിലെ വിചാരണ നി൪ത്തിവെക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.