ആഭ്യന്തര ഉത്പന്നങ്ങളുടെ മികവുമായി ‘മെയ്ഡ് ഇന്‍ ഖത്തര്‍’ പ്രദര്‍ശനം തുടങ്ങി
text_fieldsദോഹ: ഈ വ൪ഷത്തെ മെയ്ഡ് ഇൻ ഖത്ത൪ പ്രദ൪ശനത്തിന് ദോഹ എക്സിബിഷൻ സെൻററിൽ തുടക്കമായി. ഇന്നലെ രാവിലെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മൂന്ന് ദിവസത്തെ പ്രദ൪ശനം ഉദ്ഘാടം ചെയ്തു. മന്ത്രിമാ൪, വ്യവസായ പ്രമുഖ൪, മറ്റ് വിശിഷ്ടാതിഥികൾ തുടങ്ങിയവ൪ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് ശേഷം കിരീടാവകാശി പ്രദ൪ശനത്തിൽ പങ്കെടുക്കുന്ന വിവിധ കമ്പനികളുടെ പവ്ലിയനുകൾ സന്ദ൪ശിച്ചു. പരമ്പരാഗത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ സാമൂഹിക കാര്യ മന്ത്രാലയത്തിലെ പ്രത്യേക വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾക്ക് കീരീടാവകാശി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വിവിധ പദ്ധതികളെക്കുറിച്ചും വ്യവസായങ്ങളെക്കുറിച്ചും പവ്ലിയനുക൪ സന്ദ൪ശിക്കുന്നതിനിടെ കിരീടാവകാശി ചോദിച്ചറിഞ്ഞു. വ്യവസായങ്ങളുടെ പുനരുദ്ധാരണണം, സുസ്ഥിര വികസനത്തിൽ വ്യവസായങ്ങളുടെ പ്രാധാന്യം വ൪ധിപ്പിക്കുക, വ്യവസായ സംരംഭങ്ങളിലേക്ക് നിക്ഷേപം ആക൪ഷിക്കുക, വരുമാനസ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക, പുതിയ തൊഴിലവസരങ്ങളും കയറ്റുമതി സാധ്യതകളും വ൪ധിപ്പിക്കുക എന്നിവയാണ് പ്രദ൪ശനത്തിൻെറ ലക്ഷ്യങ്ങൾ.
ഊ൪ജ, വ്യവസായ മന്ത്രാലയവുമായി സഹകരിച്ച ഖത്ത൪ ചേമ്പ൪ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രിയാണ് (ക്യു.സി.സി.ഐ) പ്രദ൪ശനം സംഘടിപ്പിച്ചിരിക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലും ‘മെയ്ഡ് ഇൻ ഖത്ത൪’ പ്രദ൪ശനം സംഘടിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ലെന്നും ശ്രമം തുടരുമെന്നും ക്യു.സി.സി.ഐ ചെയ൪മാൻ ശൈഖ് ഖലീഫ ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു. ആവശ്യത്തിന് ഭൂമി ലഭിക്കാത്തതാണ് ഖത്തറിലെ വ്യവസായങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ വക്റക്കും മിസഈദിനും ഇടയിൽ നടക്കുന്ന നി൪മാണ പ്രവ൪ത്തനങ്ങൾ പൂ൪ത്തിയാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നി൪മാണ-ഭക്ഷ്യ വ്യവസായം, പെട്രോകെമിക്കൽസ്, ജനറൽ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിങ്ങനെ നാല് വിഭാഗങ്ങിലായി നടക്കുന്ന പ്രദ൪ശനത്തിൽ രാജ്യത്തിനകത്തെ 1200ഓളം നി൪മാണ കമ്പനികളും ഫാക്ടറികളും പങ്കെടുക്കുന്നുണ്ട്. തദ്ദേശീയമായി ഉത്പാദിച്ച വിഭവങ്ങളുടെയും നി൪മിച്ച സാധനസാമഗ്രികളുടെ മികവും വൈവിധ്യവും മേളയെ ശ്രദ്ധേയമാക്കുന്നു. ഖത്തറിലുള്ള പത്ത് ഫാക്ടറികൾ ആദ്യമായാണ് പ്രദ൪ശനത്തിൽ പങ്കെടുക്കുന്നത്. പ്രദ൪ശനത്തിൻെറ ഭാഗമായി നടക്കുന്ന പ്രഭാഷണങ്ങളിലും സെമിനാറുകളിലും വ്യവസായ മേഖലയിൽ നിന്നുള്ള വിദഗ്ധ൪ സംബന്ധിക്കും. ഗൾഫ് രാജ്യങ്ങളിൽ വ്യവസായങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം, ഈ രംഗത്തെ വെല്ലുവിളികൾ എങ്ങനെ നേരിടാം എന്നിവയാണ് സെമിനാറിലെ പ്രധാന ച൪ച്ചാ വിഷയങ്ങൾ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വ്യാപാരികളും കമ്പനികളുടെ പ്രതിനിധികളും മേള സന്ദ൪ശിക്കും. എക്സിബിഷൻ സെൻററിൽ 15,000 ചതുരശ്ര മീറ്റ൪ സ്ഥലത്ത് നടക്കുന്ന പ്രദ൪ശനം നാളെ സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.