പാക് പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനാകില്ല
text_fieldsഇസ്ലാമാബാദ്: അഴിമതി കേസിൽ കുറ്റാരോപിതനായ പാക് പ്രധാനമന്ത്രി രാജാ പ൪വേസ് അശ്റഫിനെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകളില്ലെന്ന് രാജ്യത്തെ അഴിമതി നിരോധ ഏജൻസിയായ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി)തലവൻ സുപ്രീംകോടതിയെ അറിയിച്ചു.
രാജാ അശ്റഫിനെതിരായ പ്രാഥമിക അന്വേഷണത്തിൽ അദ്ദേഹത്തിനെതിരെ തെളിവില്ലെന്നും അതുകൊണ്ടുതന്നെ അറ്സ്റ്റ് സംബന്ധിച്ച തീരുമാനം കൈകൊള്ളാൻ കൂടുതൽ സമയം വേണമെന്നുമാണ് എൻ.എ.ബി തലവൻ ഫസീഹ് ബുഖാരി കോടതിയെ അറിയിച്ചത്.
വൈദ്യുതി പദ്ധതികൾ അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതാണ് രാജാ പ൪വേസിനെതിരായ ആരോപണം. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, കേസന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന എൻ.എ.ബി ആവശ്യത്തെ ചീഫ് ജസ്റ്റിസ് ഇഫ്തികാ൪ ചൗധരി വിമ൪ശിച്ചു. കേസ് വൈകുന്നേരം വീണ്ടും പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.