ഭൂനികുതി പ്രശ്നം: നിരാഹാരമനുഷ്ഠിക്കുന്ന കര്‍ഷകന്‍ അറസ്റ്റില്‍
text_fieldsകോഴിക്കോട്: ജീരകപ്പാറ കുന്നംകുട മലവാരത്തിലെ 82 ക൪ഷകരിൽനിന്ന് ഭൂനികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന കുടിയേറ്റ ക൪ഷകൻ കെ.ടി. തോമസിനെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.ആരോഗ്യനില വഷളാണെന്ന ഡോക്ടറുടെ റിപ്പോ൪ട്ടിനെ തുട൪ന്നാണ് നടക്കാവ് പൊലീസ് ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ തോമസിനെ ബലമായി അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് ഭൂനികുതി പ്രശ്നം പരിഹരിക്കാത്തപക്ഷം ആശുപത്രിയിലും നിരാഹാരസമരം തുടരുമെന്ന് തോമസ് പ്രഖ്യാപിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം നിരാഹാര സമരം തുടരുന്നു.
പണം നൽകി വാങ്ങിയ ഭൂമിക്ക് നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 25 വ൪ഷമായി കോടതി കയറിയിറങ്ങുന്ന തോമസ് ഹൃദ്രോഗിയാണ്. ഹൈകോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചെങ്കിലും വനംവകുപ്പ് നൽകിയ കത്തിൻെറ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഭൂനികുതി സ്വീകരിച്ചില്ല. ക൪ഷകപ്രതിനിധികളുമായി ഇന്നലെ മുഖ്യമന്ത്രി നടത്തിയ ച൪ച്ചയിലും തീരുമാനമായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.