സരോവരത്തിലെ ഭക്ഷ്യമാലിന്യം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കലക്ടറേറ്റിനു മുന്നില്‍ തള്ളി
text_fieldsകോഴിക്കോട്: മലബാ൪ മഹോത്സവ ഭക്ഷ്യമേളയിലെ ചീഞ്ഞുനാറുന്ന മാലിന്യക്കൂമ്പാരം സരോവരം ജൈവ പാ൪ക്കിലിട്ട് കത്തിക്കുന്നതിലും മേളയുടെ മറവിൽ കണ്ടൽച്ചെടികൾ വെട്ടി നശിപ്പിച്ചതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ഭക്ഷ്യമാലിന്യവുമായി കലക്ടറേറ്റിലേക്ക് മാ൪ച്ച് നടത്തി.
പാ൪ക്ക് നശിപ്പിച്ചവ൪ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം അധികൃത൪ ആദ്യം നിരാകരിച്ചതിനെ തുട൪ന്നാണ് ഡി.വൈ.എഫ്്.ഐ പ്രവ൪ത്തക൪ മാലിന്യം തോളിലേറ്റി കലക്ടറേറ്റിലേക്ക് പ്രകടനമായെത്തിയത്. കലക്ടറേറ്റിനുമുന്നിൽ കൂട്ടിയിട്ട് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കവെ, പരിഹാരവുമായി ആ൪.ഡി.ഒ ഓടിയെത്തി. പാ൪ക്ക് നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ആ൪.ഡി.ഒയുടെ ഉറപ്പിന്മേൽ, മാലിന്യം കത്തിക്കാതെ പ്രവ൪ത്തക൪ പിരിഞ്ഞുപോയി. ചൊവ്വാഴ്ച രാത്രി വൈകുംവരെ നടന്ന ഭക്ഷ്യമേളയിലെ ചാക്കുകണക്കിന് മാലിന്യം യന്ത്രത്തിലിട്ട് കത്തിക്കാൻ ശ്രമിക്കവെ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ തടഞ്ഞു.
ബയോപാ൪ക്ക് വ്യാപാരമേളക്ക് വിട്ടുകൊടുത്ത ജില്ലാ ഭരണാധികാരികൾ സ്ഥലത്തെത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഉച്ചക്ക് 12ഓടെ നൂറോളം ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ കനോലി മേൽപാലത്തിനുമുകളിൽ കുത്തിയിരിപ്പ് ആരംഭിച്ചു. 12.30ഓടെ അസി. കലക്ട൪ മീ൪ മുഹമ്മദലി, തഹസിൽദാ൪ രോഷ്നി നാരായണൻ എന്നിവരെത്തി. മാലിന്യക്കൂമ്പാരം പരിശോധിച്ചശേഷം നേതാക്കളുമായി സംസാരിച്ചു. വിവരം ജില്ലാ കലക്ടറെ ധരിപ്പിക്കാമെന്നും കേസെടുക്കാൻ നിവൃത്തിയില്ലെന്നുമായിരുന്നു അസി. കലക്ടറുടെ മറുപടി.
ഇതോടെയാണ് ക്ഷുഭിതരായ പ്രവ൪ത്തക൪ മാലിന്യച്ചാക്ക് തോളിലേറ്റി പ്രകടനമായി കലക്ടറേറ്റിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.