നഴ്സിനെ മാനഭംഗപ്പെടുത്തിയെന്ന്; പള്ളി വികാരി അറസ്റ്റില്‍
text_fieldsചെന്നൈ: നഴ്സിനെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ പള്ളി വികാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ മാതവരം ച൪ച്ചിലെ പുരോഹിതനും വ്യാസ൪പാടി സ്വദേശിയുമായ ഫാ. ആൻറണി ജോസഫ് (33) ആണ്് അറസ്റ്റിലായത്. ചെന്നൈയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നഴ്സായ ഹൃദയ കലയരശി (25) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എം.കെ.ബി നഗ൪ അസിസ്റ്റൻറ് പൊലീസ് കമീഷണ൪ ഗോവി മനോഹറിൻെറ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൻെറ മാതൃസഹോദരിയെ ചികിത്സിക്കാനായി വീട്ടിലെത്തിയ കലയരശിയെ വിവാഹവാഗ്ദാനം നൽകി ഫാ. ആൻറണി ജോസഫ് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിൽ ഗ൪ഭിണിയായ യുവതിയെ നി൪ബന്ധിച്ച് ഗ൪ഭം അലസിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാൻ കലയരശി നി൪ബന്ധിച്ചപ്പോൾ ക്രൈസ്തവ പുരോഹിത൪ക്ക് വിവാഹം കഴിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി ആൻറണി ജോസഫ് നിരസിക്കുകയായിരുന്നുവത്രേ. ഇതേതുട൪ന്നാണ് പൊലീസിൽ പരാതി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.