2,600 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
text_fieldsന്യൂദൽഹി: കഴിഞ്ഞ വ൪ഷം രാജ്യത്ത് വൻതോതിൽ നികുതി വെട്ടിപ്പ് നടന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ടെത്തി.
ഡിസംബറിൽ അവസാനിച്ച കഴിഞ്ഞ വ൪ഷം അവസാന പാദത്തിൽ മാത്രം 2,670.51 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി സെൻട്രൽ എക്സൈസ് ഇൻറലിജൻസ് (ഡി.ജി.സി.ഇ.ഐ), റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ് ജനറൽ (ഡി.ആ൪.ഐ) ഉദ്യോഗസ്ഥ൪ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സേവന നികുതി, സെൻട്രൽ എക്സൈ്, കസ്റ്റംസ് തീരുവ എന്നീ ഇനങ്ങളിലാണ് കൂടുതൽ ക്രമക്കേടുകൾ. നികുതി അടക്കുന്നതിൽ വീഴ്ചവരുത്തിയവരിൽനിന്നുള്ള കുടിശ്ശികയിനത്തിൽ ഇതേ കാലയളവിൽ 880 കോടിയിലേറെ രൂപ പിരിച്ചെടുത്തിട്ടുണ്ട്.
രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച 504.39 കോടിയുടെ വ്യാജ ഉൽപന്നങ്ങളും റവന്യൂ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. മൊത്തം 701.17 കോടി രൂപയുടെ 143 കസ്റ്റംസ് തീരുവ വെട്ടിപ്പ് കേസുകൾ രജിസ്റ്റ൪ ചെയ്തതായി ഡി.ആ൪.ഐ ഡയറക്ട൪ ജനറൽ നജീബ് ഷാ പറഞ്ഞു. കഴിഞ്ഞ വ൪ഷം അവസാന പാദത്തിൽ രാജ്യത്ത് 62 പേ൪ അറസ്റ്റിലായിട്ടുണ്ടെന്നും നികുതി ഇളവുമായി ബന്ധപ്പെട്ട ദുരുപയോഗങ്ങളും ഇറക്കുമതി രംഗത്തെ തട്ടിപ്പുകളും സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.