മനുഷ്യക്കടത്ത്: സി.ഐയെ പ്രധാന ഡ്യൂട്ടിയില്‍ നിന്ന് മാറ്റി
text_fieldsനെടുമ്പാശേരി: മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടും നെടുമ്പാശേരി എമിഗ്രേഷൻ വിഭാഗത്തിൽ തുടരാനനുവദിച്ച സി.ഐയെ യാത്രാരേഖകൾ പരിശോധിക്കുന്നതിൽ നിന്നും അഡ്മിനിസ്ട്രേഷൻ ചുമതലയിൽ നിന്നും ഒഴിവാക്കി. കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിനാണ് എമിഗ്രേഷൻെറ നിയന്ത്രണമെങ്കിലും സംസ്ഥാന പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഈ സി.ഐ ഇവിടെ തുടരുകയായിരുന്നു. സംസ്ഥാന പൊലീസാണ് ഈ ഉദ്യോഗസ്ഥനെ പിൻവലിക്കേണ്ടത്. ഇയാളെ പിൻവലിക്കണമെന്ന് കാണിച്ച് ഇൻറലിജൻസ് വിഭാഗം റിപ്പോ൪ട്ടും നൽകും.
ഈ സി.ഐ ഉൾപ്പെടെ 2007 മുതൽ 2011 വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതാനും എസ്.ഐമാരുടെ സാമ്പത്തിക സ്രോതസ്സ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക സ്രോതസ്സ് കൂടുതലായി അന്വേഷിക്കുന്നതിന് മറ്റ് ഏജൻസികളുടെ സഹായവും തേടിയിട്ടുണ്ടെന്നറിയുന്നു. 2007 മുതൽ 2011 വരെ നെടുമ്പാശേരിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള എല്ലാ എസ്.ഐമാരുടെയും സി.ഐമാരുടെയും ഡിവൈ.എസ്.പിമാരുടെയും ലിസ്റ്റ് ക്രൈംബ്രാഞ്ച് എമിഗ്രേഷൻ അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടത്തെ എസ്.ഐമാരിൽ പലരും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പ്രത്യേക മൊബൈൽ കണക്ഷനുകൾ എടുത്തിരുന്നു. ഈ നമ്പറുകൾ പലതും കണ്ടെത്തിയിട്ടുണ്ട്. ഇതിലേക്ക് തുട൪ച്ചയായി ബന്ധപ്പെട്ടവരുടെ വിവരങ്ങളും ശേഖരിച്ചുവരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.