വിമാനത്താവളത്തെ അല്‍ഹറമൈന്‍ റെയില്‍വേയുമായി ബന്ധിപ്പിക്കുന്നു
text_fieldsജിദ്ദ: പുതിയ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തെ അൽഹറമൈൻ റെയിൽവേ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചതായി പദ്ധതി സൂപ൪വൈസ൪ എൻജി. മുഹമ്മദ് അഹ്മദ് ആബിദ് പറഞ്ഞു. മക്ക, മദീന എന്നിവിടങ്ങളിലേക്ക് തീ൪ഥാടകരുടെ ഗതാഗതം എളുപ്പമാക്കാനാണിത്. പുതിയ വിമാനത്താവള പദ്ധതി നിശ്ചിത പ്ളാനനുസരിച്ച് സമയബന്ധിതമായി പൂ൪ത്തിയായി കൊണ്ടിരിക്കുകയാണ്. ടെ൪മിനൽ കെട്ടിടങ്ങളുടെയും ടവറുകളുടെയും നി൪മാണജോലികൾ പുരോഗമിക്കുന്നു. യാത്രക്കാരുടെ ഗതാഗതത്തിനുള്ള ചില പാലങ്ങളുടെ നി൪മാണം പൂ൪ത്തിയായിട്ടുണ്ട്. ഉദ്യോഗസ്ഥ൪ക്ക് മാത്രമായി പാലങ്ങളും പ്രവേശനകവാടങ്ങളുമുണ്ട്. ടെ൪മിനലുമായി ബന്ധിപ്പിക്കുന്ന റെയിൽവേ തുരങ്കത്തിൻെറ നി൪മാണം പൂ൪ത്തിയാകാറായി. നി൪മാണ രംഗത്ത് എൻജിനീയ൪മാരും തൊഴിലാളികളുമായി 17000 ഓളം പേ൪ രംഗത്തുണ്ട്. 8200 വാഹനങ്ങൾ, 120 വിമാനങ്ങൾ പാ൪ക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ, 134 ബെൽറ്റുകൾ, 119 ഇലക്ട്രിക് കോണികൾ, 203 ലിഫ്റ്റുകൾ, യാത്രക്കാ൪ക്ക് 446 പാലങ്ങൾ, 46 കവാടങ്ങളിലായി 94 എയ്റോ ബ്രിഡ്ജുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ വിമാനത്താവള പദ്ധതി. 2014 ൽ ഒന്നാം ഘട്ടം പൂ൪ത്തിയാകും. 30 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാനാകും. 2035ൽ രണ്ടും മൂന്നും ഘട്ടം പൂ൪ത്തിയാകുന്നതോടെ 80 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.