യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
text_fieldsകൊച്ചി: എറണാകുളം സൗത് റെയിൽവേ സ്റ്റേഷനിൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവ൪ന്ന കേസിലെ പ്രതി കടവന്ത്ര ചേമ്പുംകാട് കോളനിയിൽ പുഷ്പ നഗറിൽ താമസിക്കുന്ന മണികണ്ഠനെ (18) എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. കോട്ടയം വെള്ളികുളം കാരികാട് മിഷൻ കരയിൽ മക്കനാനിക്കൽ വീട്ടിൽ ജോസ് ദേവസ്യയുടെ മകൻ ജിജോ ജോസിനെ (24) തടഞ്ഞുനി൪ത്തി ദേഹോപദ്രവം ഏൽപ്പിച്ചശേഷം 1500 രൂപയും മൊബൈൽ ഫോണും പിടിച്ചുപറിച്ചുവെന്നാണ് കേസ്. ജിജോ ജോസിൻെറ പരാതിയെതുട൪ന്ന് എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികളിൽ ഒരാളായ മണികണ്ഠനെ എറണാകുളം ഭാഗത്തുനിന്ന് പിടികൂടിയത്.
സെൻട്രൽ എസ്.ഐ അനന്തലാൽ, അഡീഷനൽ എസ്.ഐ കുഞ്ഞുകുഞ്ഞ്, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ ജോയികുമാ൪, മനോജ് എന്നിവ൪ ചേ൪ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.