ചന്ദ്രനില്‍ റഷ്യ റോബോട്ടിക് നിലയം പണിയും
text_fieldsമോസ്കോ: സമ്പൂ൪ണ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിൻെറ ഭാഗമായി റഷ്യ 2015ൽ ചന്ദ്രനിലേക്ക് ആളില്ലാ ബഹിരാകാശ വാഹനമയക്കും. യന്ത്രമനുഷ്യരെ ഉപയോഗിച്ചാണ് നിലയനി൪മാണം നടത്തുക.
ലൂന ഗ്ളോബ് എന്നു പേരിട്ട പുതിയ ചാന്ദ്രവാഹനം കിഴക്കൻ റഷ്യയിലെ വോസ്ടോക്നി ബഹിരാകാശ നിലയത്തിൽനിന്നാകും വിക്ഷേപിക്കുകയെന്ന് ബഹിരാകാശ ഏജൻസിയുടെ തലവൻ വ്ളാദിമി൪ പോപ്കിൻ പറഞ്ഞു. നിരവധി പരീക്ഷണങ്ങൾക്കുശേഷമായിരിക്കും വിക്ഷേപണമെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്പൂ൪ണ ചാന്ദ്രനിലയം സ്ഥാപിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നതിൻെറ മുമ്പായി റഷ്യൻ ഭരണകൂടം പദ്ധതിയിട്ട നാലു ദൗത്യങ്ങളിൽ ഒന്നാണ് ലൂന ഗ്ളോബ്. 120 കിലോഗ്രാം ഭാരം വരുന്ന വാഹനത്തിൽ ഗോളോ൪ജതന്ത്ര പരീക്ഷണത്തിനും മണ്ണുനിരീക്ഷണത്തിനും അൾട്രാവയലറ്റ് രശ്മികളെക്കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.