നഗരസഭകള്‍ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം -മന്ത്രി
text_fieldsതൃപ്പൂണിത്തുറ: വരുമാനം വ൪ധിപ്പിക്കാൻ സഹായിക്കുന്ന വികസന പദ്ധതികൾ നഗരസഭകൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് നഗരകാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞാളംകുഴി അലി. തൃപ്പൂണിത്തുറ നഗരസഭ പഴയ ബസ്സ്റ്റാൻഡിൽ പണിത വ്യാപാര സമുച്ചയം ടി. രവീന്ദ്രൻ സ്മാരക ഷോപ്പിങ് കോംപ്ളക്സിൻെറ നാമകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നഗരസഭകളുടെ വരുമാനം കൂടിയാൽ സ൪ക്കാ൪ നൽകുന്ന വിഹിതം മുഴുവൻ വികസന പ്രവ൪ത്തനങ്ങൾക്ക് ചെലവഴിക്കാനാകും. ബ്രഹ്മപുരം മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ കോ൪പറേഷൻ-മുനിസിപ്പൽ അധികൃതരുടെ യോഗം ഉടൻ വിളിക്കും. പ്രതിദിനം 500 ടൺ സംസ്കരണ ശേഷിയുള്ള പ്ളാൻറ് ബ്രഹ്മപുരത്ത് സമാപിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയ൪പേഴ്സൺ തിലോത്തമ സുരേഷ്,പ്രതിപക്ഷ നേതാവ് സി.എൻ. സുന്ദരൻ, ഇ.കെ. കൃഷ്ണൻകുട്ടി, ടി.കെ. സുരേഷ്, കെ.ടി. സൈഗാൾ, ശൈലജ രാജൻ, വാ൪ഡംഗം ടി.പി. പൗലോസ് എന്നിവ൪ സംസാരിച്ചു. നഗരസഭാ സെക്രട്ടറി ടി.എസ്. സൈഫുദ്ദീൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. ചെയ൪മാൻ ആ൪. വേണുഗോപാൽ സ്വാഗതവും മുനിസിപ്പൽ എൻജിനീയ൪ ടി.എ. അമ്പിളി നന്ദിയും പറഞ്ഞു. മുൻ കൗൺസില൪ ടി. രവീന്ദ്രൻെറ പേരിലാണ് വ്യാപാര സമുച്ചയം സമ൪പ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.