കോര്‍പറേഷന്‍ അഴിമതി കേസ്: 19 നകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
text_fieldsകോഴിക്കോട്: കോ൪പറേഷൻ മുൻ ഭരണാധികാരികൾക്കെതിരെ നൽകിയ അഴിമതി കേസിൽ അന്തിമ അന്വേഷണ റിപ്പോ൪ട്ട് ഫെബ്രുവരി 19നകം നൽകണമെന്ന് കോടതി. അഴിമതി വിരുദ്ധ കാമ്പയിൻ കമ്മിറ്റി കൺവീന൪ കെ.പി. വിജയകുമാ൪ നൽകിയ ഹരജിയിലാണ് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി വി. ജയറാമിൻെറ നി൪ദേശം.
2011 ഡിസംബ൪ 24നാണ് 44 ആരോപണങ്ങളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനകം രണ്ട് കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ഒരു വ൪ഷക്കാലം കോടതി അനുവദിച്ചിരുന്നു.
കേസന്വേഷണം അട്ടിമറിക്കാൻ കേരള സ൪ക്കാറും മന്ത്രിമാരും അവിഹിതമായി ഇടപെടുന്നുണ്ടെന്നും അതിനാലാണ് അന്വേഷണം പൂ൪ത്തിയായിട്ടും റിപ്പോ൪ട്ട് കോടതിയിൽ ഹാജരാക്കാത്തതെന്നും ഹരജിക്കാരനായ കെ.പി. വിജയകുമാ൪ നേരിട്ട് കോടതിയിൽ പരാതിപ്പെട്ടു. ഭരണപ്രതിപക്ഷ കക്ഷികളിൽപെട്ട മുൻ കൗൺസില൪മാ൪ പ്രതികളായി വരുന്നതിനാലാണ് യു.ഡി.എഫ് സ൪ക്കാ൪ കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും അന്വേഷണം നടക്കുകയാണെന്നും സ൪ക്കാറിനുവേണ്ടി അഡീഷനൽ ലീഗൽ അഡൈ്വസ൪ സി.പി. സുരാജ് വാദിച്ചു. കേസിൽ 24 ആരോപണങ്ങളിൽ അന്വേഷണം പൂ൪ത്തിയായിട്ടുണ്ടെന്നും ജനുവരി മൂന്നിന് ഇതുസംബന്ധിച്ച റിപ്പോ൪ട്ട് മേലധികാരികൾക്ക് സമ൪പ്പിച്ചിട്ടുണ്ടെന്നും വിജിലൻസ് ഡിവൈ.എസ്.പി എ.ജെ. ജോ൪ജ് അറിയിച്ചു. അന്തിമ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ഒന്നരമാസത്തെ സമയം കൂടി കോടതി അനുവദിക്കണമെന്ന് ഡിവൈ.എസ്.പി അപേക്ഷിച്ചിരുന്നു. തുട൪ന്നാണ് ഒരു മാസം കൂടി സമയമനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.