അനിശ്ചിതത്വത്തിന് നടുവില്‍ കാച്ചിനിക്കാട് എസ്.സി കുടിവെള്ള പദ്ധതി
text_fieldsമങ്കട: ജില്ലാ പഞ്ചായത്ത്, മങ്കട ബ്ളോക്ക് പഞ്ചായത്ത്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി 2003ൽ തുടക്കമിട്ട കാച്ചിനിക്കാട് എസ്.സി കുടിവെള്ള പദ്ധതി അവതാളത്തിലായിട്ട് ആറുവ൪ഷം തികയുന്നു.
2003ൽ കമീഷൻ ചെയ്ത പദ്ധതി 2006 വരെ വിജയകരമായി നടന്നു. 200 കുടുംബങ്ങളാണ് പ്രധാനമായും പദ്ധതിയെ ആശ്രയിക്കുന്നത്. 50ഓളം എസ്.സി കുടുംബങ്ങളും ശേഷിക്കുന്നത് ജനറൽ വിഭാഗത്തിൽ പെട്ടവരുമാണ്. മക്കരപ്പറമ്പ് പഞ്ചയത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാ൪ഡുകളിൽ പെട്ടവരാണ് പ്രധാനമായും പദ്ധതിയുടെ ഗുണഭോക്താക്കൾ.
അയ്യപ്പറമ്പിൽ കോളനി, മേലേപിലാക്കാട് കോളനി, അരിമ്പ്രത്തൊടി കോളനി, വടിശ്ശേരിക്കുളമ്പ്, കരുവള്ളിക്കുളമ്പ്, തച്ചങ്കോട്ട, വട്ടപ്പറമ്പ് എന്നീ പ്രദേശവാസികളാണ് പദ്ധതിയെ ആശ്രയിച്ച് ജീവിക്കുന്നത്. 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് 2003ൽ തുടങ്ങിയ പദ്ധതി, കെ.എസ്.ഇ.ബിയിൽ ബാധ്യതയുള്ളതിനാലാണ് മുടങ്ങിക്കിടക്കുന്നതെന്ന് നാട്ടുകാ൪ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതിയുടെ ടാങ്ക് കാട്മൂടിയ അവസ്ഥയിലാണ്. എം.എൽ.എ ഉൾപ്പെടെയുള്ളവ൪ക്ക് നാട്ടുകാ൪ പരാതി നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി ബാധ്യത തീ൪ത്തെന്നും പദ്ധതിയുടെ മോട്ടോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ് തീരാനുള്ളതെന്നും ഇതിന് ഉടൻ പരിഹാരം കാണുമെന്നും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മുഹമ്മദ് മാസ്റ്റ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.