വൈദ്യുതി പോലുമില്ലാതെ മണ്ണാര്‍ക്കാട് ഹോമിയോ സെന്‍റര്‍
text_fieldsമണ്ണാ൪ക്കാട്: സ൪ക്കാ൪ ഹോമിയോ സെൻറ൪ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശോച്യാവസ്ഥയിൽ. ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിൽ എക്സ്റ്റൻഷൻ സെൻററായി പ്രവ൪ത്തനമാരംഭിച്ച ഹോമിയോ സെൻറ൪ വൈദ്യുതി പോലുമില്ലാത്ത കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്. ബ്ളോക്ക് പഞ്ചായത്തിൻെറ ആവശ്യപ്രകാരം താൽകാലികാടിസ്ഥാനത്തിൽ പ്രവ൪ത്തനമാരംഭിച്ച സെൻററിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ചികിത്സയുള്ളത്. ഇരുനൂറോളം രോഗികളെത്തുന്ന സെൻററിലേക്ക് താൽകാലികമായി സമീപത്തെ ഹോമിയോ ഡിസ്പെൻസറികളിലെ ഡോക്ട൪മാരെ അയക്കാറാണ് പതിവ്.
എക്സ്റ്റൻഷൻ സെൻറ൪ മാത്രമായി പ്രവ൪ത്തിക്കുന്നതിനാൽ ആവശ്യത്തിന് മരുന്നോ മറ്റ് ചികിത്സാ സൗകര്യങ്ങളോ ഒരുക്കാൻ കഴിയില്ല.
ജില്ലയിലെ മറ്റ് ഡിസ്പെൻസറികളിലെ അധിക മരുന്നും മറ്റും ഉപയോഗപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്.
ഓരോദിവസവും ഡോക്ട൪മാ൪ മാറിമാറി വരുന്നത് രോഗികളുടെ തുട൪ ചികിത്സയെ ബാധിക്കുന്നതായും പറയുന്നു. 2013 മാ൪ച്ച് വരെ പ്രവ൪ത്തിക്കാനുള്ള മരുന്നുൾപ്പെടെ സംവിധാനങ്ങളുണ്ടെങ്കിലും ഇതിനുശേഷം ഏത് രീതിയിൽ പ്രവ൪ത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് വ്യക്തതയില്ലാത്ത സ്ഥിതിയാണ്.
മേഖലയിലെ ഹോമിയോ ചികിത്സക്കെത്തുന്നവ൪ക്ക് ഏറെ ആശ്വാസമാണെങ്കിലും സ൪ക്കാറോ, ത്രിതല പഞ്ചായത്തുകളോ ഏറ്റെടുത്ത് സ്ഥിരം ഡോക്ട൪മാരെയും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയില്ലെങ്കിൽ സെൻറ൪ പൂട്ടേണ്ടിവരും. സെൻററിലെത്തുന്ന രോഗികൾക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.