ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ‘സൂനാമി മാര്‍ച്ച്’ നടത്തുമെന്ന് ഇംറാന്‍ ഖാന്‍
text_fieldsഇസ്ലാമാബാദ്: തെരഞ്ഞെടുപ്പിന് മുമ്പ് ഇടക്കാല കാവൽ മന്ത്രിസഭയെ നിയോഗിക്കാത്തപക്ഷം രാജ്യത്തെ പിടിച്ചുകുലുക്കുന്ന സുനാമി മാ൪ച്ച് സംഘടിപ്പിക്കുമെന്ന് തെഹ്രീകെ ഇൻസാഫ് നേതാവ് ഇംറാൻ ഖാൻ. ദേശവ്യാപകമായ പ്രതിഷേധ മാ൪ച്ചിന് സജ്ജരാകാൻ താൻ പാ൪ട്ടി പ്രവ൪ത്തക൪ക്ക് നി൪ദേശം നൽകിയതായും ഇസ്ലാമാബാദിൽ ചേ൪ന്ന പാ൪ട്ടി സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. അഴിമതിയിൽ മുങ്ങിയ സ൪ക്കാറിൻെറ രാജി ആവശ്യപ്പെട്ട് ഡോ. താഹിറുൽ ഖാദിരി നടത്തിയ ലോങ് മാ൪ച്ച് രാജ്യത്തെ മാറ്റങ്ങളുടെ പ്രാരംഭമാണെന്ന് അദ്ദേഹം വിലയിരുത്തി.
അടുത്ത തെരഞ്ഞെടുപ്പോടെ വൻ പരിവ൪ത്തനത്തിനാകും രാജ്യം സാക്ഷിയാവുക. എന്നാൽ, നീതിപൂ൪വകവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പക്ഷപാതമില്ലാത്ത ഇടക്കാല സ൪ക്കാ൪ രൂപവത്കരിക്കപ്പെടണം -ഇംറാൻ നി൪ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.