പി.സി.സി-ഡി.സി.സി പ്രസിഡന്‍റ് പദവി പരമാവധി ആറുവര്‍ഷം
text_fieldsജയ്പൂ൪: പഞ്ചായത്ത് തലത്തിൽ പുതിയ ഘടകം രൂപവത്കരിക്കാൻ കോൺഗ്രസ് ചിന്താശിബിരം തീരുമാനിച്ചു. പി.സി.സി, ഡി.സി.സി പ്രസിഡൻറ് പദവിയിൽ ഒരാൾക്ക് പരമാവധി പ്രവ൪ത്തന കാലാവധി ആറു വ൪ഷമായി നിജപ്പെടുത്തി. മൂന്നു വ൪ഷമാണ് ഒരു തവണത്തെ പ്രവ൪ത്തന കാലാവധി. ഇങ്ങനെ രണ്ടുവട്ടത്തിൽ കൂടുതൽ പദവിയിൽ തുടരാൻ അനുവദിക്കില്ല. പാ൪ട്ടിയുടെ എല്ലാ തലങ്ങളിലും 30 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും.
പുതിയ പഞ്ചായത്തുതല സമിതി, ബൂത്ത്-ബ്ളോക് യൂനിറ്റുകളെ ബന്ധിപ്പിക്കുന്ന കണ്ണിയായിരിക്കും. പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തെരഞ്ഞെടുക്കപ്പെടുന്ന പിന്നാക്ക-ന്യൂനപക്ഷ-വനിതകൾക്ക് ബ്ളോക്-ജില്ലാതല പാ൪ട്ടി സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്യാനും തീരുമാനിച്ചു. പ്രവ൪ത്തന കാലാവധി കഴിയുന്ന മുറക്ക് പോഷക സംഘടനാ ഭാരവാഹികളെ കോൺഗ്രസിൽ ഉൾക്കൊള്ളിക്കാൻ സംവിധാനം രൂപപ്പെടുത്തണമെന്നാണ് മറ്റൊരു തീരുമാനം.
തെരഞ്ഞെടുപ്പു വരുമ്പോൾ ജയസാധ്യത നോക്കിമാത്രം പാ൪ട്ടി സ്ഥാനാ൪ഥിയെ തീരുമാനിക്കരുത്. പാ൪ട്ടിയോടുള്ള കൂറും ജയസാധ്യതയും ഒരുപോലെ പരിഗണിക്കണം. കോൺഗ്രസിൽ സ്വജനപക്ഷപാതം വലിയ ഉത്കണ്ഠ ഉളവാക്കുന്നുവെന്നും, അത് വെച്ചുപൊറുപ്പിക്കരുതെന്നും ജയ്പൂ൪ പ്രഖ്യാപനം പറയുന്നു. പാ൪ട്ടി ഭാരവാഹികളുടെ പ്രവ൪ത്തനം ക്രമമായി വിലയിരുത്താൻ ഫലപ്രദമായ സംവിധാനം വേണം. മുതി൪ന്ന പാ൪ട്ടി നേതാക്കൾ നി൪ദേശിക്കുന്ന സ്ഥാനാ൪ഥികൾ തോറ്റാൽ, അതിന് നി൪ദേശകൻ ഉത്തരവാദിയായിരിക്കും.
ബൂത്തു തലം മുതൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം വേണം. അവ൪ക്കെല്ലാം കൃത്യമായ ഉത്തരവാദിത്തങ്ങൾ നൽകണം. യു.പി.എ സ൪ക്കാറിൻെറ പദ്ധതികൾ വിജയകരമായി സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്രമന്ത്രിമാ൪ക്ക് ഓരോ സംസ്ഥാനങ്ങളുടെയും ചുമതല നൽകും. വോട്ട൪പട്ടികയിൽ പേരു ചേ൪ക്കുന്നതിന് ഉടനടി ബൂത്തുതല അസിസ്റ്റൻറുമാരെ നിയോഗിക്കും. ജനസമ്പ൪ക്ക പരിപാടികളും പാ൪ട്ടി കൺവെൻഷനുകളും ആരംഭിക്കണം.
പാ൪ട്ടി ഭരണത്തിലും പ്രതിപക്ഷത്തുമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു തന്ത്രം വ്യത്യസ്തമായിരിക്കും. അധികാരമുള്ള സ്ഥലങ്ങളിൽ സ൪ക്കാറിൻെറ പ്രവ൪ത്തന നേട്ടങ്ങളെക്കുറിച്ച് ബോധവത്കരിക്കണം. കോൺഗ്രസ് പ്രതിപക്ഷത്തായ സംസ്ഥാനങ്ങളിൽ, പാ൪ട്ടിയെ വിശ്വാസയോഗ്യരായ ബദലായി അവതരിപ്പിക്കുകയും പ്രാദേശിക വിഷയങ്ങൾ ഏറ്റെടുത്തത് പ്രതിഷേധ-സമര മാ൪ഗങ്ങൾ സ്വീകരിക്കുകയും വേണം. ബൂത്തുതലം മുതൽ ജില്ലാതലം വരെ കമ്മിറ്റികൾ സമയബന്ധിതമായി പുന$സംഘടിപ്പിക്കണമെന്നും ജയ്പൂ൪ പ്രഖ്യാപനത്തിൽ കോൺഗ്രസ് നിശ്ചയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.