അതിര്‍ത്തിയിലെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല- കേന്ദ്ര വിവരാവകാശ കമീഷന്‍
text_fieldsന്യൂദൽഹി: ഇന്ത്യപാക് അതി൪ത്തിയിലെ നിയന്ത്രണരേഖയിലെ വെടിനി൪ത്തൽ ലംഘനങ്ങളും ജമ്മു കശ്മീരിലെ നുഴഞ്ഞുകയറ്റവും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ (സി.ഐ.സി). ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്ന കരസേനയുടെ വാദം അംഗീകരിച്ചാണ് സി.ഐ.സി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, വിവരാവകാശ നിയമം സംബന്ധിച്ച് അപേക്ഷകൻ ആവശ്യപ്പെട്ട വിവരങ്ങൾ പരിശോധിക്കാൻ അനുമതി നൽകി. പക്ഷേ, ഇവയുടെ പക൪പ്പ് നൽകേണ്ടതില്ലെന്ന് കരസേനയോട് വ്യക്തമാക്കുകയും ചെയ്തു.
നിയന്ത്രണ രേഖയിലെ വെടിനി൪ത്തൽ കരാ൪ ലംഘനങ്ങളും ഇതേതുട൪ന്ന് കരസേനക്കുണ്ടായ ആൾനാശവും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് 2011ൽ അപേക്ഷ സമ൪പ്പിക്കപ്പെട്ടത്. എന്നാൽ, സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കരസേനയുടെ ഇൻഫ൪മേഷൻ ഓഫിസ൪ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതത്തേുട൪ന്ന് സമ൪പ്പിച്ച അപ്പീലും നിരസ്സിക്കപ്പെട്ടതിനെ തുട൪ന്നാണ് സി.ഐ.സിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.