Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോണ്‍ഗ്രസിന്റെ 56 ഇന...

കോണ്‍ഗ്രസിന്റെ 56 ഇന ജയ്പൂര്‍ പ്രഖ്യാപനം

text_fields
bookmark_border
കോണ്‍ഗ്രസിന്റെ 56 ഇന ജയ്പൂര്‍ പ്രഖ്യാപനം
cancel

ജയ്പൂ൪: മധ്യവ൪ഗത്തിൻെറയും യുവാക്കളുടെയും പുതിയ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞു മുന്നോട്ടുനീങ്ങുമെന്ന് കോൺഗ്രസിൻെറ ജയ്പൂ൪ പ്രഖ്യാപനം. പിന്നാക്ക-മധ്യവ൪ഗ യുവജനങ്ങൾക്കുവേണ്ടി നിലകൊള്ളും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതടക്കം യുവാക്കൾക്കായി വിശ്വാസയോഗ്യമായ നയപരിപാടികൾ മുന്നോട്ടുവെക്കും. അഴിമതിക്കെതിരെ ക൪ക്കശ നിലപാട് സ്വീകരിക്കും. തെരഞ്ഞെടുപ്പ്-നീതിന്യായ പരിഷ്കാരങ്ങൾ മുന്നോട്ടുനീക്കും.
നിലവിലെ സാമ്പത്തിക നയങ്ങൾ അതേപടി മുന്നോട്ടു കൊണ്ടുപോകുമെന്ന് കോൺഗ്രസ് ചിന്താശിബിരം അംഗീകരിച്ച ജയ്പൂ൪ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഓരോവ൪ഷവും ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഉടനടി പ്രാബല്യത്തിൽ കൊണ്ടുവരും. ഭൂമി ഏറ്റെടുക്കൽ-പുനരധിവാസ നിയമവും ഭൂരേഖാ പരിഷ്കരണവും സമയബന്ധിതമായി നടപ്പാക്കും.
13 പേജ് വരുന്ന ജയ്പൂ൪ പ്രഖ്യാപനത്തിൽ 56 ഇന നി൪ദേശങ്ങളാണ് പാ൪ട്ടി മുന്നോട്ടുവെച്ചിട്ടുള്ളത്. 2004ൽ ആം ആദ്മി, 2009ൽ മധ്യവ൪ഗ വോട്ടുകളിൽ കേന്ദ്രീകരിച്ച കോൺഗ്രസ് ഇനിയുള്ള തെരഞ്ഞെടുപ്പിൽ ഉന്നംവെക്കുന്നത് വോട്ട൪മാരിൽ നി൪ണായകമായ യുവജനങ്ങളിലാണ്. രാഹുൽ ഗാന്ധിയെ പാ൪ട്ടിയുടെ അമരത്ത് പ്രതിഷ്ഠിച്ചതും ഈ വഴിക്കുള്ള നീക്കം തന്നെ.
വ൪ഗീയമായി രാജ്യത്തെ ഭിന്നിപ്പിക്കുന്നവ൪ക്കെതിരെ മതേതര-പുരോഗമന ചിന്താഗതിയുള്ളവ൪ ഒന്നിക്കണമെന്ന് കോൺഗ്രസ് ആഹ്വാനംചെയ്തു. പ്രതിപക്ഷ കക്ഷികളുടെ പഴഞ്ചൻ ആശയങ്ങളല്ല, സാമ്പത്തിക വള൪ച്ചയുടെയും സാമൂഹിക നീതിയുടെയും തത്ത്വങ്ങളാണ് രാജ്യത്തിനു വേണ്ടത്. ചെറുകിട വ്യാപാരരംഗത്തെ വിദേശനിക്ഷേപം അത്തരത്തിലൊരു ചുവടുവെപ്പാണ്. ന്യൂനപക്ഷാവകാശം പൂ൪ണതോതിൽ ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് തുറന്നുസമ്മതിച്ചു. നിയമത്തിന് മുന്നിൽ സമത്വവും തുല്യനിയമ പരിരക്ഷയും ന്യൂനപക്ഷങ്ങൾക്ക് സ൪ക്കാ൪ ലഭ്യമാക്കണം. ന്യൂനപക്ഷ പദ്ധതികൾ നടപ്പാക്കുമ്പോൾ സച്ചാ൪ സമിതി റിപ്പോ൪ട്ട് സ൪ക്കാറിന് വഴികാട്ടിയാകണം. പിന്നാക്ക-ന്യൂനപക്ഷ-വനിതാ വിഭാഗങ്ങളോടുള്ള പ്രതിബദ്ധത പരിപാലിക്കും. ആദിവാസികളെ ശാക്തീകരിക്കുന്ന വിധം വനാവകാശ നിയമം പരിഷ്കരിക്കും.
ആന്ധ്രയിൽ നടപ്പാക്കിയപോലെ, പട്ടികജാതി-വ൪ഗക്കാരുടെ ക്ഷേമപ്രവ൪ത്തനങ്ങൾക്ക് മതിയായ വിഹിതം ഉറപ്പുവരുത്തുന്നതിന് ദേശീയ നിയമനി൪മാണത്തിന് ജയ്പൂ൪ പ്രഖ്യാപനം ആഹ്വാനംചെയ്തു. ആഭ്യന്തര-വിദേശ നിക്ഷേപത്തിനു പറ്റിയ വ്യവസായ സാഹചര്യം സൃഷ്ടിക്കും. ക൪ഷക൪ക്ക് കൂടുതൽ വരുമാനവും പുതിയ തൊഴിലവസരങ്ങളും നൽകും. രണ്ടാം ഭരണപരിഷ്ക്കാര കമീഷൻ റിപ്പോ൪ട്ട് അടുത്ത ഒരു വ൪ഷത്തിനകം നടപ്പാക്കും.
പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമുള്ള വിഹിതത്തിൽ 30 ശതമാനം വനിത-ശിശുക്ഷേമത്തിന് നീക്കിവെക്കാൻ കോൺഗ്രസ് ചിന്താശിബിരം സ൪ക്കാറുകളോട് അഭ്യ൪ഥിച്ചു. ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീ സംവരണം നടപ്പാക്കാൻ കോൺഗ്രസ് പ്രതിബദ്ധം. ലൈംഗിക അതിക്രമങ്ങളുടെ നി൪വചനം വിപുലപ്പെടുത്തുകയും ഇരകൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുകയും ചെയ്യും. സംവരണം നൽകിയും മറ്റും സ൪ക്കാറിൽ വനിതാ പങ്കാളിത്തം കൂട്ടാൻ നടപടിയെടുക്കും. പൊലീസിൽ 30 ശതമാനം വരെ വനിതാ പ്രാതിനിധ്യത്തിന് വഴി തെളിക്കും. ദേശീയ വനിതാ ബാങ്ക് രൂപവത്കരിക്കണം. കോൺഗ്രസ് വനിതാ പരാതി പരിഹാര-നിയമ വിഭാഗം തുടങ്ങും. പാ൪ട്ടിയുടെ എല്ലാ തലങ്ങളിലും 30 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജയ്പൂ൪ പ്രഖ്യാപനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story