ജില്ലയില്‍ 28 മുതല്‍ ബസ് സമരം; 23ന് ചര്‍ച്ച
text_fieldsമഞ്ചേരി: സ്വകാര്യ ബസ് ജീവനക്കാ൪ക്ക് ദിനബത്തക്ക് പുറമെ 60 രൂപ പ്രതിദിന വേതനം നൽകാൻ സംസ്ഥാനതലത്തിൽ കൈകൊണ്ട തീരുമാനം അട്ടിമറിക്കുന്നതിനെതിരെ തൊഴിലാളികൾ പ്രഖ്യാപിച്ച ബസ് സമരവുമായി ബന്ധപ്പെട്ട് 23ന് ച൪ച്ച നടത്തും. ജനുവരി 28 മുതൽ ജില്ലയിൽ അനിശ്ചിതകാല സമരം നടത്താനാണ് വിവിധ തൊഴിലാളി യൂനിയനുകളുടെ തീരുമാനം.
കലക്ഷൻ ബത്തയാണ് ജില്ലയിലെ ബസ് ജീവനക്കാ൪ക്ക് നൽകുന്നത്. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ കൊച്ചിയിൽ നടന്ന മന്ത്രിതല ച൪ച്ചയിലാണ് 60 രൂപ ദിനബത്ത നൽകാൻ തീരുമാനമായത്. എന്നാൽ, ജില്ലയിലെ ബസുടമകൾ ഇത് നൽകാൻ തയാറായിട്ടില്ല.
കലക്ഷനിൽനിന്ന് 60 രൂപ വീതം കൈപ്പറ്റിയവരിൽനിന്ന് തിരിച്ചുവാങ്ങുകയുമുണ്ടായി. ജില്ലയിൽ ഈ വേതന വ൪ധനവ് ബാധകമല്ലെന്നാണ് ബസുടമകളുടെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.