കേരളത്തിന്‍െറ പരിഹാര നിര്‍ദേശം പരിഗണിക്കുന്നത് നീളുന്നു
text_fieldsകാസ൪കോട്: മംഗലാപുരം-കൊച്ചി വാതകക്കുഴൽ പദ്ധതി നടപ്പാക്കുമ്പോൾ ഇരയാകുന്നവരുടെ പ്രശ്നങ്ങൾക്ക് സംസ്ഥാന സ൪ക്കാ൪ സമ൪പ്പിച്ച നി൪ദേശത്തിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ)യുടെ അംഗീകാരം നീളുന്നത് ആശങ്ക വള൪ത്തി. ജനസാന്ദ്രതയേറിയ കേരളതീരം വഴിയുള്ള വാതകക്കുഴലിൻെറ സഞ്ചാരം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് 1972ലെ നിയമത്തിലൂടെ പരിഹാരം കാണാനാവില്ലെന്നാണ് സംസ്ഥാന സ൪ക്കാ൪ ഗെയിലിന് സമ൪പ്പിച്ച നി൪ദേശത്തിൻെറ രത്നചുരുക്കം. വാതകക്കുഴലിനുവേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ മീറ്റ൪ 20 എന്നത് 10 ആക്കണമെന്നും സംസ്ഥാന മന്ത്രിസഭ ഗെയിലിന് നി൪ദേശം സമ൪പ്പിച്ചിരുന്നു. മ൪മപ്രധാനമായ ഈ വിഷയങ്ങളിൽ ഗെയിൽ പുല൪ത്തുന്ന മൗനമാണ് ആശങ്കയായിരിക്കുന്നത്.
സ്ഥലവാസികൾക്കുള്ള നഷ്ടപരിഹാരം മൊത്തം ആസ്തിയുടെ പത്ത് ശതമാനം എന്നത് 30 ശതമാനമാക്കണമെന്നാവശ്യപ്പെട്ട് നോഡൽ ഏജൻസി ഗെയിലിന് സമ൪പ്പിച്ച റിപ്പോ൪ട്ടും ഗെയിൽ തള്ളിയ നിലയിലാണ്.
സ൪ക്കാറും നോഡൽ ഏജൻസിയും സമ൪പ്പിച്ച രണ്ടു നി൪ദേശങ്ങളും നടപ്പാക്കാൻ 1972ലെ പാ൪ലമെൻറ് നിയമം തടസ്സമാണെന്നാണ് ഗെയിലിൻെറ വാദം. പാ൪ലമെൻറ് പാസാക്കിയ 1972ലെ നിയമത്തിൻെറ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം 10 ശതമാനം നൽകുന്നത്. അന്നത്തെ ഭൂമിയുടെ ലഭ്യതയുടെ അടിസ്ഥാനത്തിലാണിത്. എന്നാൽ, തീരദേശത്തെ ജനസാന്ദ്രതയും ഭൂമിയുടെ ഉയ൪ന്ന വിലയും പരിഗണിക്കുമ്പോൾ ഇന്ന് ഈ വിഹിതം നിസ്സാരമാണ്. നഷ്ടപരിഹാര തുക കൊണ്ട് സമാന ഭൂമി വാങ്ങാനോ കിടപ്പാടം ഉണ്ടാക്കാനോ സാധിക്കില്ല.
പൈപ്പ്ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഇരകളുമായി ഈ പ്രശ്നം ച൪ച്ച ചെയ്യാൻ നോഡൽ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നതാണ്. ഏജൻസി 250 ഓളം കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു.
കാസ൪കോട്, കണ്ണൂ൪, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂ൪, എറണാകുളം എന്നീ ഏഴു ജില്ലകളിലും റീറൂട്ട് നടത്തി. 502 കിലോമീറ്റ൪ പൈപ്പ്ലൈൻ ഏതാണ്ട് റീറൂട്ടിനുശേഷവും ഇതേ കിലോമീറ്ററിൽ ഒതുങ്ങി. എന്നാൽ, നഷ്ടപരിഹാരവും പത്ത് മീറ്ററാക്കി ചുരുക്കലും സംബന്ധിച്ച് ഗെയിലിൻെറ നിലപാടിലേക്ക് സ്ഥലമുടമകളെ കൊണ്ടുവരാൻ നോഡൽ ഏജൻസിക്ക് കഴിഞ്ഞില്ല. ഇതോടെ ഗെയിൽ നിലപാട് മാറ്റി. സ്ഥലമുടമകൾക്ക് പുതിയ പാക്കേജ് വേണമെന്നായി നോഡൽ ഏജൻസിയുടെ നിലപാട്. ഇതോടെ ഗെയിലും നോഡൽ ഏജൻസിയും തമ്മിൽ ത൪ക്കങ്ങൾ ഉടലെടുത്തുവെന്നാണ് വിവരം. തുട൪ന്ന് പ്രത്യേക ഉത്തരവിലൂടെ ത൪ക്കം തീ൪ക്കാൻ കലക്ട൪മാരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതും കലക്ട൪മാരുടെ സമയക്കുറവുമൂലം നടന്നില്ല. എം.പി, എം.എൽ.എമാ൪ എന്നിവരുടെ യോഗത്തിൽ ത൪ക്കങ്ങൾ പരിഹരിക്കാമെന്നായി.
എന്നാൽ, കേരളത്തിൻെറ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കലല്ലാതെ വഴിയില്ലെന്ന് ജനപ്രതിനിധികളും അറിയിച്ചതോടെ ഗെയിലിന് വേറെ വഴിയില്ലാതായി. ഏറ്റവും ഒടുവിൽ പൈപ്പ്ലൈൻ മംഗലാപുരത്തുനിന്ന് കാ൪വാറിലേക്ക് കൊണ്ടുപോവുകയാണെന്ന് പ്രചാരണം അഴിച്ചുവിട്ടു. എന്നാൽ, പൈപ്പിടൽ പ്രവൃത്തി ഏഴു ജില്ലകളിലും തുടരുകയാണ്, കാതലായ പ്രശ്നം പരിഹരിക്കാതെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.