ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; ഏജന്‍റുമാര്‍ പിടിയില്‍
text_fieldsകോഴിക്കോട്: കോഴിക്കോട് ആ൪.ടി ഓഫിസിൽ വിജിലൻസ് സി.ഐയുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ രേഖകളുമായി രണ്ട് ഏജൻറുമാരെ പിടികൂടി. കാഷ് കൗണ്ട൪ അടച്ചതിനുശേഷം നിരവധി അപേക്ഷകളും ഫയലുമായി ചുറ്റിക്കറങ്ങിയ ഏജൻറുമാരെ കൗണ്ടറിനടുത്തുനിന്നാണ് പിടികൂടിയത്.
വിജിലൻസ് സംഘത്തെ കണ്ട് ഏതാനും ഏജൻറുമാ൪ ഓടി രക്ഷപ്പെട്ടു. വിജിലൻസ് സി.ഐ എസ്.എം. സാഹിറിൻെറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.ഏതാനും ജീവനക്കാ൪ ഒപ്പിട്ട് മുങ്ങിയതായും റെയ്ഡിൽ കണ്ടെത്തി. ഡ്യൂട്ടിയിലുള്ള ചില൪ ഹാജ൪ രജിസ്റ്ററിൽ ഒപ്പു വെച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതേക്കുറിച്ചും ഓഫിസിനുള്ളിൽ ഏജൻറുമാ൪ കടന്നതിനെക്കുറിച്ചും ആ൪.ടി.ഒയോട് വിശദീകരണം തേടിയിട്ടുണ്ട്. താൽക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷകളും ഏജൻറുമാരിൽനിന്ന് കണ്ടെടുത്തു. തിരുവനന്തപുരം വിജിലൻസ് ഡയറക്ടറുടെ നി൪ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. ഏജൻറുമാരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.