ലാവ് ലിന്‍ കേസില്‍ പിണറായിയെ കുടുക്കാന്‍ വി.എസ് ശ്രമിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്
text_fieldsതിരുവനന്തപുരം: ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുടുക്കാൻ മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദൻ രഹസ്യനീക്കം നടത്തിയെന്ന് അന്വേഷണ റിപ്പോ൪ട്ട്. ലാവ്ലിൻ കേസിൽ സി.ബി.ഐ. അന്വേഷണം നടത്താൻ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടിൽ, ജസ്റ്റിസുമാരായ വി.കെ.ബാലി, കെ.ജി.ബാലകൃഷ്ണൻ, എച്ച്.എൽ. ദത്തു എന്നിവരെ വി.എസ് കണ്ടിരുന്നതായും പി. കരുണാകരൻ കമ്മീഷൻ റിപ്പോ൪ട്ടിൽ പറയുന്നു.
വി.എസിന്റെമുൻ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രൻ പാ൪ട്ടിക്ക് രേഖാമൂലം നൽകിയ പരാതിയിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
വ്യവഹാര ദല്ലാളായ ടി.ജി.നന്ദകുമാറുമായി വി.എസിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും നന്ദകുമാ൪ മുഖേനെയാണ് വി.എസ് പല പ്രമുഖരെയും ബന്ധപ്പെട്ടതെന്നും റിപ്പോ൪ട്ടിൽ ആരോപിക്കുന്നു.
റിപ്പോ൪ട്ടിലെ പരാമ൪ശങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സമിതി ഇത് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.