തെലുങ്കാന വീണ്ടും പുകയുന്നു
text_fieldsഹൈദരാബാദ്: തെലുങ്കാന പ്രശ്നത്തിൽ ഉടൻ തീരുമാനമെടുക്കാൻ കേന്ദ്രത്തിനാകില്ലെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാംനബി ആസാദിൻെറ പ്രസ്താവന വിവാദമാകുന്നു.തെലുങ്കാന പ്രശ്നത്തിൽ ജനുവരി 29നകം തീരുമാനമെടുത്തില്ലെങ്കിൽ ഭാവി പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന തെലുങ്കാന രാഷ്ട്ര സമിതിയുടെ അന്ത്യശാസനത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യത്തിൽ തിരക്കിട്ട് തീരുമാനമെടുക്കാനാവില്ലെന്ന് ഗുലാംനബി പറഞ്ഞത്.
തെലുങ്കാന മേഖലയിലെ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും പാ൪ട്ടിവിട്ട് തെലുങ്കാനക്കു വേണ്ടിയുള്ള പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് തെലുങ്കാന രാഷ്ട്ര സമിതി ആവശ്യപ്പെട്ടു.
പ്രശ്നത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് പ്രതീക്ഷിച്ചിരിക്കെ, ഗുലാം നബി ആസാദ് നടത്തിയ പ്രസ്താവന തങ്ങളെ നിരാശപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തതായി തെലുങ്കാന രാഷ്ട്ര സമിതി നേതാക്കൾ പറഞ്ഞു.
ഇതിനിടെ, പ്രസ്താവനയിൽ പ്രതിഷേധിച്ച് വിദ്യാ൪ഥികളുടെ സംയുക്ത ക൪മസമിതിയുടെ ആഹ്വാനമനുസരിച്ച് വ്യാഴാഴ്ച തെലുങ്കാന മേഖലയിൽ വിദ്യാലയങ്ങളിൽ പഠിപ്പുമുടക്കി. തുട൪ന്നുള്ള ദിവസങ്ങളിൽ ഹൈദരാബാദ് അടക്കമുള്ള ജില്ലകളിൽ തെലുങ്കാനക്കുവേണ്ടി പ്രക്ഷോഭം ആരംഭിക്കാൻ വിദ്യാ൪ഥി സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. പ്രസ്താവനയിൽ പ്രതിഷേധിച്ച് ഞായറാഴ്ച നിരാഹാരസമരം നടത്താൻ തെലുങ്കാനയിലെ സ൪ക്കാ൪ ജീവനക്കാരുടെ സംയുക്ത സമിതി തീരുമാനിച്ചു. കൂടാതെ അനിശ്ചിതകാലസമരം തുടങ്ങുന്നതിനായി സമിതിയുടെ പ്രവ൪ത്തക സമിതി വിളിച്ചുചേ൪ത്തിട്ടുമുണ്ട്.
ഗുലാംനബിയുടെ പ്രസ്താവന വന്നയുടൻ ഉസ്മാനിയ യൂനിവേഴ്സിറ്റിയിലെ വിദ്യാ൪ഥികൾ പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. നിസാമാബാദ്, അദിലാബാദ്, കരീംനഗ൪, വാറങ്കൽ തുടങ്ങിയിടങ്ങളിൽ പ്രതിഷേധക്കാ൪ ഗുലാംനബിയുടെ കോലം കത്തിച്ചു. ഗുലാംനബിയുടെ പ്രസ്താവനയുടെ വെളിച്ചത്തിൽ ഞായറാഴ്ച തെലുങ്കാന രാഷ്ട്ര സമിതിയുടെ അടിയന്തര പ്രവ൪ത്തക സമിതി വിളിച്ചുചേ൪ക്കുന്നുണ്ടെന്ന് പ്രസിഡൻറ് കെ. ചന്ദ്രശേഖരറാവു അറിയിച്ചു. യോഗത്തിൽ ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പ്രസ്താവനക്കെതിരെ ആന്ധ്രയിലെ കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും രംഗത്തെത്തി. പ്രസ്താവന നിരുത്തരവാദിത്തപരമാണെന്നും തെലുങ്കാനക്കുവേണ്ടി പാ൪ട്ടി വിടാനും മടിക്കില്ലെന്ന് കോൺഗ്രസ് എം.പി രാജഗോപാൽ റെഡ്ഡി പറഞ്ഞു. തെലുങ്കാനക്ക് അനുകൂലമായ തീരുമാനം കേന്ദ്രസ൪ക്കാ൪ ഉടനെടുക്കണമെന്ന് മുതി൪ന്ന കോൺഗ്രസ് നേതാവും കേന്ദ്ര സഹമന്ത്രിയുമായ കെ. ജന റെഡ്ഡി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.