മദ്യവത്കരണം അഴിമതിയിലേക്ക് നയിക്കുന്നു-സ്വാമി അഗ്നിവേശ്
text_fieldsകോഴിക്കോട്: ഉദാരീകരണവും സ്വകാര്യവത്കരണവും മദ്യവത്കരണവുമാണ് രാജത്തെ അഴിമതിയിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്നതെന്ന് സ്വാമി അഗ്നിവേശ്. യുവാക്കൾക്കും വിദ്യാ൪ഥികൾക്കുമിടയിൽ അഴിമതിക്കെതിരായ നിരന്തര ബോധവത്കരണത്തിലൂടെ രാജ്യത്ത് പുതിയ വിപ്ളവം സൃഷ്ടിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിൻെറ നന്മ തിരിച്ചുപിടിക്കാൻ ‘നഗരം അഴിമതിക്കെതിരെ’ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഗ്നിവേശ്. മദ്യത്തിനെതിരായ പോരാട്ടവും അഴിമതിവിരുദ്ധ വിപ്ളവത്തിൻെറ ഭാഗമാക്കണം. രാഷ്ട്രീയാധികാരത്തെ നിയന്ത്രിക്കുന്നതിൽ മവ്യവസായത്തിൻെറ പങ്ക് നി൪ണായകമാണ്. മദ്യത്തിനെതിരായ ശക്തമായ പോരാട്ടം ഭരണകൂടത്തെ ഇളക്കിമറിക്കും. ജാതീയത അവസാനിച്ചാലേ അഴിമതി അവസാനിക്കൂ. ജാതിരഹിത സമൂഹത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതും അഴിമതിക്കെതിരായ പോരാട്ടത്തിൻെറ ഭാഗമാണ്. ഇന്ത്യയിൽ ദലിതുകളും ആദിവാസികളും മനുഷ്യരായി പരിഗണിക്കപ്പെടുന്നില്ലെന്നും അഗ്നിവേശ് പറഞ്ഞു.
കോടതികളിലെ വ്യവഹാരം പ്രാദേശിക ഭാഷകളിലാക്കുകയാണ് സാധാരണക്കാ൪ക്ക് നീതി ലഭിക്കാനുള്ള ഏക മാ൪ഗം. ജുഡീഷ്യറിയിലെ അഴിമതി ഇല്ലാതാവാനും ഇതു കാരണമാവും.
അഡ്വ. കെ. ആനന്ദകനകം അധ്യക്ഷത വഹിച്ചു. അഡ്വ. കുമാരൻകുട്ടി, ഗ്രോ വാസു, പ്രഫ. പി. കോയ സംസാരിച്ചു. പി.ടി. ജോൺ സ്വാഗതവും മുസ്തഫ കൊമ്മേരി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.