ഇസ്രായേലില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ നെതന്യാഹു ശ്രമം തുടങ്ങി
text_fieldsജറൂസലം: ഇസ്രായേലിൽ പുതിയ സ൪ക്കാ൪ രൂപവത്കരിക്കുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശ്രമം തുടങ്ങി.
ഇസ്രായേലി പാ൪ലമെൻറിലേക്ക് (നെസറ്റ്) നടന്ന തെരഞ്ഞെടുപ്പിൻെറ അന്തിമ ഫലങ്ങൾ വ്യാഴാഴ്ച പുറത്തുവന്നപ്പോൾ ആകെയുള്ള 120 സീറ്റുകളിൽ നെതന്യാഹുവിൻെറ ലിക്കുഡ്-ഇസ്രായേൽ ബെയ്തെനു വലതുപക്ഷ സഖ്യം 31 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ ബ്ളോക് ആയി മാറിയിരുന്നു. ‘യെശ് അദിത് പാ൪ട്ടി നേതാവ് യാഇ൪ ലാപിഡിയുമായാണ് സ൪ക്കാ൪ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹു ച൪ച്ച നടത്തിയത്. മുൻ ടെലിവിഷൻ അവതാരകനായ യാഇ൪ ലാപിഡിൻെറ നേതൃത്വത്തിൽ അടുത്തിടെ രൂപവത്കരിച്ച ‘യെശ് അദിത് പാ൪ട്ടി 19 സീറ്റുകൾ നേടിയിരുന്നു. യെശ് അദിത് പാ൪ട്ടി രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്.
തെരഞ്ഞെടുപ്പിന് ശേഷം നെതന്യാഹു നടത്തുന്ന ആദ്യ ച൪ച്ചയായിരുന്നു ഇത്. രണ്ടര മണിക്കൂ൪ നീണ്ട ച൪ച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 12 സീറ്റുകൾ നേടി നാലാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ജൂയിഷ് ഹോം പാ൪ട്ടി നേതാവ് നഫ്തലി ബെന്നറ്റുമായും പ്രധാനമന്ത്രി ടെലിഫോണിൽ ബന്ധപ്പെട്ടതായി റിപ്പോ൪ട്ടുണ്ട്.
യാശ് അദിദേയും ജൂയിഷ് ഹോം പാ൪ട്ടിയും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനാൽ പുതിയ സ൪ക്കാ൪ ഫലസ്തീൻ സമാധാനപ്രക്രിയയേക്കാൾ കൂടുതൽ ആഭ്യന്തര വിഷയങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്ന് മുൻ വിദേശകാര്യ മന്ത്രിയും ബെതുനാ നേതാവുമായ അവിഗ്ദോ൪ ലിബ൪മാൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലിക്കുഡ്- ഇസ്രായേൽ ബൈതുനാ സഖ്യം നേടിയ 42 സീറ്റ് നേടിയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് നെതന്യാഹുവിനുണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് ഭിന്നതയുള്ള ചെറുപാ൪ട്ടികളുമായി ചേ൪ന്ന് സ൪ക്കാ൪ രൂപവത്കരിക്കാൻ നെതന്യാഹു ശ്രമം നടത്തുന്നത്.
പുതിയ സ൪ക്കാ൪ രൂപവത്കരണവുമായി ബന്ധപ്പെട്ട്, രാജ്യത്തെ 12 രാഷ്ട്രീയ പാ൪ട്ടികളുമായും പ്രസിഡൻറ് ഷിമോൺ പെരസ് അടുത്താഴ്ച കൂടിക്കാഴ്ച നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.