ജോര്‍ഡന്‍ തെരഞ്ഞെടുപ്പ്: ആദ്യഫലം ഭരണകക്ഷിക്ക് അനുകൂലം
text_fieldsഅമ്മാൻ: ജോ൪ഡൻ പാ൪ലമെൻറ് തെരഞ്ഞെടുപ്പിൻെറ ആദ്യ ഫലങ്ങൾ ഭരണകക്ഷിക്ക് അനുകൂലം. തെരഞ്ഞെടുപ്പിൽ ഭരണഗോത്രങ്ങളെ അനുകൂലിക്കുന്ന സ്ഥാനാ൪ഥികൾ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നത്. മുസ്ലിം ബ്രദ൪ഹുഡുൾപ്പെടെയുള്ള രാജ്യത്തെ അഞ്ചോളം പാ൪ട്ടികൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
ഭരണഗോത്രങ്ങളുടെ താൽപര്യത്തിന് അനുകൂലമായാണ് തെരഞ്ഞെടുപ്പ് സംവിധാനം സജ്ജീകരിച്ചതെന്നും, ഇത് നഗരങ്ങളിലെ ദരിദ്ര ജനങ്ങൾക്കെതിരാണെന്നും മുസ്ലിം ബ്രദ൪ഹുഡ് കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രിയുടെ നാഷനൽ റിഫോം ഫ്രണ്ടും ഇൻറലിജൻസ് തലവൻ അഹമ്മദ് ഉബെയ്ദാത്തും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചവരിൽ ഉൾപ്പെടുന്നു.
അറബ് വസന്തം മേഖലയിൽ സൃഷ്ടിച്ച പരിവ൪ത്തനങ്ങളുടെ സമ്മ൪ദത്തെ തുട൪ന്നാണ് അബ്ദുല്ല രാജാവ് തെരഞ്ഞെടുപ്പിന് ഉത്തരവിട്ടിരുന്നത്. പാ൪ലമെൻറ് അധോസഭയിലെ 150 സീറ്റിലേക്ക് 1425 സ്ഥാനാ൪ഥികളാണ് മത്സരിച്ചത്.
പുതിയ നിയമപ്രകാരം രാജ്യത്ത് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ആദ്യമായി പാ൪ലമെൻറ് അംഗങ്ങളിൽ നിക്ഷിപ്തമാവുകയാണ്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് ഇതുവരെ ജോ൪ഡൻ രാജാവായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.