മുഖ്യമന്ത്രി ഭൂരിപക്ഷ സമുദായത്തെ വെല്ലുവിളിക്കുന്നു -എന്‍.എസ്.എസ്
text_fieldsചങ്ങനാശേരി: മന്ത്രിസഭാ പുന$സംഘടനയില്ലെന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനം ഭൂരിപക്ഷ വിഭാഗത്തോടുള്ള വെല്ലുവിളിയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ൪. ഭരണത്തിലും ഭരണ നേതൃത്വത്തിലും സാമുദായിക അസന്തുലിതാവസ്ഥ നിലനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായ൪.
ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും ചേ൪ന്നാണ് ഭരണം നടത്തുന്നത്. ഭൂരിപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം ഭരണ നേതൃത്വത്തിലില്ല. അതിനാലാണ് ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ടയാൾ ഭരണനേതൃത്വത്തിലുണ്ടാവണമെന്ന് എൻ.എസ്.എസ് ആവശ്യപ്പെടുന്നത്.ഏതെങ്കിലും വ്യക്തിയെ മുന്നിൽക്കണ്ടല്ല ഇത് പറയുന്നത്. തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയാണെന്നത് ഇതിന് പരിഹാരമാവില്ല. ഉമ്മൻചാണ്ടി കഴിഞ്ഞുള്ള കോൺഗ്രസിലെ പ്രധാന നേതാവിനെയാണ് ഉപമുഖ്യമന്ത്രിയാക്കേണ്ടത്.എന്നാൽ, ഇതിൻെറ മറവിൽ സ്വന്തം ഗ്രൂപ്പുകാരനെ തന്നെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ അത് കോൺഗ്രസിൻെറ കെട്ടുറപ്പിനെ ബാധിക്കും. ഭരണത്തിലും ഭരണനേതൃത്വത്തിലും അസന്തുലിതാവസ്ഥയുണ്ടോയെന്ന് മനസ്സിലാക്കാൻ സ൪ക്കാ൪ ഡയറിയെടുത്ത് നോക്കിയാൽ മതി. മതേതരത്വം നടപ്പാകുന്നില്ല. ഇതൊക്കെ ചെറിയ വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി പറയാൻ പാടില്ലായിരുന്നു. മന്ത്രി സ്ഥാനത്തിന് ആഗ്രഹമില്ലെന്ന രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടല്ലോയെന്ന ചോദ്യത്തിന്, നേതൃത്വം ഏൽപ്പിച്ച ഏത് ചുമതലയും നി൪വഹിക്കാൻ തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നായിരുന്നു മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.