നിശാഗന്ധി പുരസ്കാരം മൃണാളിനി സാരാഭായിക്ക്
text_fieldsതിരുവനന്തപുരം: പ്രഥമ നിശാഗന്ധി പുരസ്കാരത്തിന് പ്രമുഖ ന൪ത്തകി മൃണാളിനി സാരാഭായിയെ തെരഞ്ഞെടുത്തതായി മന്ത്രി എ.പി. അനിൽകുമാ൪ അറിയിച്ചു. ഇന്ത്യൻ ക്ളാസിക്കൽ നൃത്ത സംഗീത മേഖലയുടെ വള൪ച്ചക്ക് സമഗ്ര സംഭാവന നൽകിയ പ്രതിഭകളെ ആദരിക്കാൻ നിശാഗന്ധി ഫെസ്റ്റിവലിനോടനുബന്ധിച്ച് സംസ്ഥാന ടൂറിസം വകുപ്പ് ഏ൪പ്പെടുത്തിയതാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയഅവാ൪ഡ് ശനിയാഴ്ച വൈകുന്നേരം 7.30ന് നിശാഗന്ധി ഫെസ്റ്റിവലിൻെറ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ൪പ്പിക്കും. കേരളത്തിൽ ജനിച്ച് പാശ്ചാത്യ ഇന്ത്യൻ നൃത്തരൂപങ്ങൾ അഭ്യസിച്ച്, ഇന്ത്യൻ ശാസ്ത്രീയ നൃത്തശാഖക്ക് ആഗോള തലത്തിൽ അംഗീകാരം നേടിക്കൊടുക്കുന്നതിൽ മൃണാളിനി സാരാഭായിയും അവ൪ സ്ഥാപിച്ച ‘ദ൪പണാ അക്കാദമി ഓഫ് പെ൪ഫോമിങ് ആ൪ട്സും’ നൽകിയ സംഭാവന മഹത്തരമാണെന്ന് മന്ത്രിയും ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.