ഫരീദാബാദില്‍ വിദ്യാര്‍ഥിനി മാരക പരിക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍
text_fieldsഫരീദാബാദ്: ദൽഹിക്കടുത്ത് ഫരീദാബാദിൽ വിദ്യാ൪ഥിനിയെ മാരക പരിക്കുകളോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴുത്തിലും വയറിലും മാരകമായ മുറിവുകളേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. മൂ൪ച്ചയേറിയ കത്തി കൊണ്ട് പരിക്കേൽപിച്ചതാണെന്നാണ് പൊലീസിന്റെപ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചാതായി പൊലീസ് പറഞ്ഞു.
അതേസമയം, പീഡനത്തിന് ഇരയായ ശേഷമാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് കുടുബം ആരോപിച്ചു. പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്നറിയാൻ മെഡിക്കൽ പരിശോധന നടത്തിയിട്ടുണ്ട്.
ട്യൂഷൻ ക്ളാസിന് പോയ പെൺകുട്ടി വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഒരു യുവാവ് പെൺകുട്ടിയെ ക്ളാസിൽ നിന്ന് വലിച്ചിറക്കി കൊണ്ട് പോയതായി സുഹൃത്തുക്കൾ മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി പേ൪ പൊലീസ് സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘ൪ഷ സാധ്യത മുന്നിൽ കണ്ട് മേഖലയിൽ കുടുതൽ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.