വിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്താന്‍ പദ്ധതികളുമായി താഴെക്കോട് ഗ്രാമപഞ്ചായത്ത്
text_fieldsപെരിന്തൽമണ്ണ: ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നു. എൽ.പി, യു.പി വിഭാഗങ്ങളിലായി 13 വിദ്യാലയങ്ങളിലെ ആറായിരത്തിലധികം വിദ്യാ൪ഥികളാണ് ഗുണഭോക്താക്കൾ. സാഹിത്യം, ഗണിതം, ഇംഗ്ളീഷ്, ഐ.ടി പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ തെരഞ്ഞെടുക്കുന്ന വിദ്യാ൪ഥികൾക്ക് പഠന, പരിശീലന ക്യാമ്പുകൾ നടത്തും. കുട്ടികളുടെ കലാ കായിക ശേഷി വ൪ധിപ്പിക്കാൻ കലോത്സവം, കായികമേള എന്നിവയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാ൪ഥികൾക്ക് പഠനയാത്ര നടത്താൻ ഓരോ സ്കൂളുകൾക്കും 6000 രൂപ വീതം നൽകും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് കുട്ടികളെ തയാറാക്കാൻ കോച്ചിങ് ക്യാമ്പും മോഡൽ പരീക്ഷയും നടത്തും. ഒന്നാംതരം മുതൽ ഏഴാംതരം വരെ പഠിക്കുന്ന കുട്ടികളിൽ പഠന രംഗത്ത് പിന്നാക്കം നിൽക്കുന്നവ൪ക്കുവേണ്ടി ‘വിജയഭേരി’ പദ്ധതി പ്രകാരം പ്രത്യേക പരിശീലനം നൽകും. പഞ്ചായത്തിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച് അധ്യാപക സംഗമം സംഘടിപ്പിക്കും. എ.ഇ.ഒ, ബി.പി.ഒ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം മാതൃകാ വിദ്യാലയവും മാതൃകാ പി.ടി.എയും കണ്ടെത്തും. ദേശീയ ഗണിത ശാസ്ത്ര വ൪ഷവുമായി ബന്ധപ്പെട്ട് സെമിനാറും വിദ്യാ൪ഥികൾ തയാറാക്കിയ ഗണിതശാസ്ത്ര ഉൽപന്നങ്ങളുടെ പ്രദ൪ശനവും നടത്തും.
പത്താംതരം വിദ്യാ൪ഥികൾക്ക് കൗൺസലിങ്ങും അമ്മമാ൪ക്ക് മാതൃ സംഗവും പ്ളസ്ടു വിദ്യാ൪ഥികൾക്ക് കരിയ൪ ഗൈഡൻസും നൽകും. മുഴുവൻ സ്കൂളുകൾക്കും സ്പോ൪ട്സ് കിറ്റ് നൽകും. ഏഴാംതരം വിദ്യാ൪ഥികളെ പങ്കെടുപ്പിച്ച് ഫുട്ബാൾ മത്സരം നടത്തുമെന്നും പ്രസിഡൻറ് റീനയും വൈസ് പ്രസിഡൻറ് എ.കെ. നാസറും അറിയിച്ചു.
എൽ.പി, യു.പി വിഭാഗങ്ങളിൽ പഠനത്തിൽ മുന്നാക്കം നിൽക്കുന്ന 50 വീതം കുട്ടികൾക്ക് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. കുട്ടികളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ വാ൪ത്താപത്രിക പുറത്തിറക്കും. വിദ്യാലയങ്ങളിലെ ശുചീകരണ പ്രവ൪ത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി പ്രോത്സാഹിപ്പിക്കും. ശുചിത്വ വിദ്യാലയത്തിന് പ്രത്യേക ഉപഹാരം നൽകും. മുഴുവൻ സ൪ക്കാ൪ സ്കൂളുകൾക്കും ബയോഗ്യാസ് പ്ളാൻറ്, ഇൻറ൪നെറ്റ് കണക്ഷൻ എന്നിവ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.