സാമൂഹികമാറ്റത്തിന് ചാലകശക്തിയാകാന്‍ ഇസ്ലാമിന് കഴിഞ്ഞു - മന്ത്രി കെ.സി. വേണുഗോപാല്‍
text_fieldsകറ്റാനം: സാമൂഹിക മാറ്റത്തിന് ചാലകശക്തിയാകാൻ കഴിഞ്ഞുവെന്നതാണ് ഇസ്ലാം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ. ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂഷണമുക്തമായ സാമ്പത്തിക വ്യവസ്ഥ നിലവിൽ വരുന്നതിന് ഇസ്ലാം നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. ഇസ്ലാമിൻെറ പലിശരഹിത സാമ്പത്തിക സംവിധാനം വിപ്ളവകരമായ മാറ്റങ്ങൾക്കാണ് വഴിതെളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡൻറ് അഡ്വ. എൻ.എം. നസീ൪ അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആ൪.ഡി ഡയറക്ട൪ സയ്യിദ് റഷീദ് അവാ൪ഡുദാനം നി൪വഹിച്ചു. ഇലിപ്പക്കുളം ഇമാം പി.എം. മുഹമ്മദ് സാലിഹ് അൽഖാസിമി നബിദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം എ.എം. ഹാഷി൪, ബാംബു കോ൪പറേഷൻ ഡയറക്ട൪ കട്ടച്ചിറ താഹ, ജമാഅത്ത് ഉപദേശക സമിതിയംഗം അഡ്വ. ഹാമിദ് എസ്. വടുതല, മുൻ ഭാരവാഹികളായ നാസ൪, അഡ്വ. പി.ജെ. അൻസാരി, ഇബ്രാഹിംകുഞ്ഞ്, അബ്ദുൽ അസീസ്, കെ. മുഹമ്മദ്കുഞ്ഞ്, പി.എ. ഹബീബ്, എ. അഹമ്മദ്കുഞ്ഞ്, കെ. നിസാമുദ്ദീൻ, ഇ. നിയാസ്, അബ്ദുൽ ലത്തീഫ്, എം.വൈ.എ. ഹസൻ, അഡ്വ. ഇ. നാസ൪ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.