എ.ഐ.പി സ്കൂള്‍: എയ് ഡഡ് പദവിക്കായി ലീഗ്; നിലപാടിലുറച്ച് കോണ്‍ഗ്രസ്
text_fieldsകോഴിക്കോട്: കേന്ദ്ര സ൪ക്കാ൪ ഏരിയാ ഇൻറൻസിവ് പ്രോഗ്രാമി (എ.ഐ.പി )ൻെറ ഭാഗമായി മലബാറിൽ ആരംഭിച്ച 33 സ്കൂളുകളുടെ എയ്ഡഡ് പദവി സംബന്ധിച്ച് കോൺഗ്രസിന് മുസ്ലിം ലീഗിൻെറ മറുപടി. സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകണമെന്നാണ് ലീഗിൻെറ നിലപാടെന്ന് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ആവ൪ത്തിച്ചു. യു.ഡി.എഫ് സ൪ക്കാ൪ നേരത്തേ 11 സ്കൂളുകൾ എയ്ഡഡ് ആക്കിയപ്പോൾ ജാതി ചിന്ത എവിടെയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, എയ്ഡഡ് പദവി നൽകരുതെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്ന് ലീഗിനു മറുപടിയായി കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല കോഴിക്കോട്ട് പ്രതികരിച്ചു.
കെ.എസ്.ടി.യു ജില്ലാ സമ്മേളന ചടങ്ങിലാണ് കെ.പി.എ. മജീദ് എയ്ഡഡ് പദവി വിഷയത്തിൽ ലീഗ് നിലപാട് ആവ൪ത്തിച്ച് വ്യക്തമാക്കിയത്. എ.ഐ.പി സ്കൂളുകൾ പൊടുന്നനെ മുളച്ചുപൊങ്ങിയതല്ല.പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അനുവദിച്ചതാണ്.
മലബാറിൽ 33 സ്കൂളുകൾ എന്നത് മലപ്പുറത്ത് എന്ന് ദു൪വ്യാഖ്യാനിക്കുകയാണ് ചില൪. ഈ സ്കൂളുകൾ ഒരു പ്രത്യേക വിഭാഗം നടത്തുന്നുവെന്നാണ് പലരുടെയും പരിഭവം. എല്ലാ മതസ്ഥരും ജോലിചെയ്യുന്നതും പഠിക്കുന്നതുമായ സ്കൂളുകളാണിവ. ഈ സ൪ക്കാ൪ അധികാരത്തിൽ വന്നപ്പോൾ 11 സ്പെഷൽ സ്കൂളുകൾ എയ്ഡഡാക്കിയപ്പോൾ ജാതി, മതം, നടത്തിപ്പുകാ൪ തുടങ്ങിയ കാര്യങ്ങളിൽ ആരും അഭിപ്രായം പറഞ്ഞില്ല്ള. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് വല്ല നി൪ദേശവും വന്നാൽ ചില തൽപരകക്ഷികൾ ജാതീയത പറഞ്ഞ് മുന്നോട്ടു വരുകയാണ്. സ്കൂൾ യുവജനോത്സവം മലപ്പുറത്ത് നടത്താൻ തീരുമാനിച്ചപ്പോൾപോലും ജാതീയ പരാമ൪ശങ്ങൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകരുതെന്ന് വെള്ളിയാഴ്ച ചേ൪ന്ന കെ.പി.സി.സി നേതൃയോഗം സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും അഭിപ്രായം ഇതിനകം പറഞ്ഞതാണെന്നും വ്യക്തമാക്കിയ രമേശ് ചെന്നിത്തല, കെ.പി.എ. മജീദിൻെറ പ്രസ്താവനയോട് കൂടുതൽ പ്രതികരിക്കാൻ മാധ്യമ പ്രവ൪ത്തക൪ക്കുമുമ്പിൽ തയാറായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.