തെലുങ്കാന: പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ തെലുങ്കന രാഷ്ര്ടസമിതി (ടിആ൪എസ്), തെലുങ്കാന ജോയിന്‍്റ് ആക്ഷൻ കമ്മിറ്റി (ജെഎസി) നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ടി.ആ൪.എസ് എം.എൽ.എ കെ.ടി രാമറാവുവും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടും. പൊലീസ് നി൪ദേശം ലംഘിച്ച് തെലുങ്കാന ജോയിന്‍്റ് ആക്ഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് ഇവരെ അറസ്റ്റു ചെയ്തത്.
നിരോധാജ്ഞ ലംഘിച്ച് 36 മണിക്കൂ൪ നീണ്ട പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേരത്തെ ഈ സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം തടയാൻ ഇന്ദിര പാ൪ക്കിലേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്.
നിയമസഭ മന്ദിരം, ഇന്ദിര പാ൪ക്ക്, ഗുൻ പാ൪ക്ക്, രാജ്ഭവൻ തുടങ്ങിയ സ്ഥലങ്ങളിലാണ് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. സംഘ൪ഷം തടയുന്നതിന് നിരവധി അ൪ധസൈനികരേയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
തെലുങ്കാനയുടെ കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് 'ചലോ രാജ്ഭവൻ' എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഖൈരതാബാദ് ട്രാഫിക് ജംഗ്ഷനിൽ പ്രതിഷേധം പ്രകടിപ്പിച്ച നിരവധി വിദ്യാ൪ഥികളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഉസ്മാനിയ യൂനിവേഴ്സിറ്റി കാംപസിന് മുന്നിൽ പൊലീസ് ബാരിക്കേഡുകൾ തക൪ക്കാൻ ശ്രമിച്ച വിദ്യാ൪ഥികളെ പിരിച്ചു വിടാൻ പൊലീസ് ടിയ൪ ഗ്യാസ് പ്രയോഗിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.