അഴുക്കു ചാല്‍ പദ്ധതി: വീണ്ടും പ്രഹസന യോഗം
text_fieldsഗുരുവായൂ൪: ഗുരുവായൂ൪ അഴുക്കു ചാൽ പദ്ധതിയുടെ പൈപ്പിടലിന് റോഡ് പൊളിക്കുന്നതിന് മുന്നോടിയായി വീണ്ടും പ്രഹസന യോഗം. പൊളിച്ച ഭാഗം മൂന്നുമാസം കൊണ്ട് പണി പൂ൪ത്തിയാക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. ഒരുവ൪ഷത്തിലധികമായിട്ടും ചെറിയ ഭാഗം പോലും പൂ൪ത്തിയാക്കിയില്ല. അടുത്ത ഭാഗങ്ങൾ പൊളിക്കുന്നതിന് മുമ്പായാണ് വാട്ട൪ അതോറിറ്റി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം സംഘടിപ്പിച്ചത്. കെ.വി.അബ്ദുൽ ഖാദ൪ എം.എൽ.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പതിവു പോലെ പണികൾ പൂ൪ത്തിയാക്കാൻ തീയതികൾ നിശ്ചയിച്ച് യോഗം പിരിഞ്ഞു. നിലവിലെ പണികൾ ഫെബ്രുവരി 25 നകം തീ൪ക്കാനാണ് അന്ത്യശാസനം. ഈ തീയതി നേരത്തെ പല തവണ മാറ്റിയതാണ്. അടുത്ത ഘട്ടം പൊളിക്കൽ ഈ മാസം മുപ്പതിന് കൈരളി ജങ്ഷനിൽ ആരംഭിക്കും.
100 മീറ്റ൪ പൊളിച്ച് പൈപ്പിട്ട് അത് മൂടിയ ശേഷം മാത്രമെ അടുത്ത ഭാഗം പൊളിക്കാൻ പാടുള്ളൂ എന്നാണ് തീരുമാനം. മാ൪ച്ച് 31 നകം കൈരളി ജങ്ഷൻ മുതൽ കിഴക്കേനട വരെ പൈപ്പിടൽ പൂ൪ത്തിയാക്കണമെന്നും നി൪ദേശം നൽകിയിട്ടുണ്ട്.
നഗരസഭയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഇതിനിടെ യോഗത്തിലേക്ക് എൽ.ഡി.എഫിലെ ചില കക്ഷികളെ ക്ഷണിച്ചില്ലെന്ന് പരാതി ഉയ൪ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.