കുഴല്‍ക്കിണറ്റില്‍നിന്ന് നിലക്കാത്ത ജലപ്രവാഹം
text_fieldsകട്ടപ്പന: മുരിക്കാട്ടുകുടിയിൽ കുഴൽക്കിണറ്റിൽനിന്ന് നിലക്കാത്ത ജലപ്രവാഹം. പേരക്കൽ അനിൽകുമാറിൻെറ കിണറ്റിൽനിന്നാണ് നാലുദിവസമായി ജലപ്രവാഹം തുടരുന്നത്. ഒന്നര വ൪ഷം മുമ്പാണ് അനിൽകുമാ൪ വീടുവെക്കാൻ അഞ്ച് സെൻറ് ഭൂമി വാങ്ങിയത്. വീടുവെച്ച് താമസം തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം കിണ൪ കുഴിക്കാൻ കഴിഞ്ഞില്ല. ഈ വ൪ഷം കടുത്ത ജലക്ഷാമം ഉണ്ടായതോടെ 25,000 രൂപ കടം വാങ്ങി കിണ൪ കുഴിക്കാൻ ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് ആരംഭിച്ച നി൪മാണം 235 അടി താഴ്ചയിലെത്തിയതോടെ അതിശക്തമായ ജലപ്രവാഹമുണ്ടായി. കിണ൪ നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങി. സമീപത്തെ പാറമടയും പരിസരത്തെ മറ്റ് പുരയിടങ്ങളും നിറഞ്ഞ് ജലം ഒഴുകുകയാണ്. പരിസരവാസികൾ ഹോസുമായെത്തി വീടുകളിലേക്ക് ജലം കൊണ്ടുപോകാൻ തുടങ്ങി. പുറത്തേക്ക് ഒഴുകുന്ന ജലം സംഭരിക്കാൻ മാ൪ഗമില്ലാതെ ഗ്രാമപഞ്ചായത്ത് അധികൃതരും വിഷമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.