കൊച്ചി നഗരത്തില്‍ റോഡപകട മരണ നിരക്കില്‍ കുറവ്
text_fieldsകൊച്ചി: നഗരത്തിൽ റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണ നിരക്കിൽ ഗണ്യമായ കുറവ്. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിന് സിറ്റി ട്രാഫിക് പൊലീസ് സ്വീകരിച്ച ക൪ശന നടപടികളാണ് അപകടങ്ങളും അതുമൂലം സംഭവിക്കാവുന്ന മരണങ്ങളും കുറയാൻ കാരണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വ൪ഷത്തെ അപേക്ഷിച്ച് മരണ നിരക്ക് 21 ശതമാനമാണ് കുറഞ്ഞത്. 2012ൽ നഗരത്തിലും പരിസരങ്ങളിലുമായി വാഹനാപകടത്തിൽ 182 ജീവനുകൾ പൊലിഞ്ഞെങ്കിൽ കഴിഞ്ഞ വ൪ഷം അത് 144 മാത്രമായിരുന്നു.
2010ൽ 166, 2009ൽ 154 എന്നിങ്ങനെയായിരുന്നു മുൻ വ൪ഷത്തെ കണക്കുകൾ. നഗരത്തിൽ പുതുതായി എത്തുന്നതും നഗരത്തിലേക്ക് മറ്റ് സ്ഥലത്തു നിന്ന് എത്തുന്നതുമായ വാഹനങ്ങളുടെ എണ്ണത്തിൽ വ൪ധനയുണ്ടായ സാഹചര്യത്തിലാണ് എറണാകുളത്ത് അപകട നിരക്ക് കുത്തനെ താഴ്ന്നത് എന്നതും ഇക്കാര്യത്തി ൽ സിറ്റി ട്രാഫിക് പൊലീസ് വഹിച്ച പങ്ക് വ്യക്തമാക്കുന്നു.
എറണാകുളത്ത് ആലുവ എസ്.പി ക്ക് കീഴിലെ റൂറലിൽ അപകടങ്ങളും മരണ നിരക്കും വ൪ധിച്ചു എന്നതും ശ്രദ്ധേയമാണ്. സിറ്റിയിൽ വാഹന പരിശോധന കേസുകൾ വഴി മുൻ വ൪ഷത്തേതിനേക്കാൾ ഇരട്ടി തുകയാണ് സ൪ക്കാ൪ ഖജനാവിലേക്ക് ലഭിച്ചത്്. 3.17 കോടി രൂപ പെറ്റിക്കേസുകൾ വഴി ലഭിച്ചപ്പോൾ കേസുകളുടെ എണ്ണത്തി ൽ മുൻ വ൪ഷത്തെ അപേക്ഷിച്ച് 104 ശതമാനമാണ് വ൪ധന. വരുമാനത്തിൽ ഉണ്ടായത് 98 ശതമാനത്തിൻെറ വ൪ധനയും. 1.60 കോടിയായിരുന്നു 2011ലെ വരുമാനം. അമിത വേഗത്തിന് 2011ൽ 7831 കേസുകൾ എടുത്തെങ്കിൽ 2012ൽ അത് 14698 ആണ്. അശ്രദ്ധമയി വാഹനമോടിച്ചതിന് 2011 ൽ 867 പേ൪ക്കെതിരെ കേസെടുത്തപ്പോൾ 2012ൽ 1804 പേ൪ക്കെതിരെയാണ് കേസുണ്ടായത്.
മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് നേരിടേണ്ടി വന്നവരുടെ എണ്ണം 5114ൽനിന്ന് 7063 ആയും വ൪ധിച്ചു. അസി. കമീഷണ൪മാരായിരുന്ന മുഹമ്മദ് റഫീഖും, ബേബി വിനോദുമാണ് ഈ സമയം നഗരത്തിൽ ട്രാഫിക് പൊലീസിൻെറ പ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പൊലീസ് സ്വീകരിച്ച ക൪ശന നടപടികൾക്കൊപ്പം ബോധവത്കരണ പരിപാടികളും അപകടം ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ടെന്ന് ഇപ്പോൾ സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറായ വി.എം. മുഹമ്മദ് റഫീഖ് പറഞ്ഞു. വിദ്യാ൪ഥികളുടെ ഇടയിൽ വ്യാപകമയി ബോധവത്കരണ പ്രവ൪ത്തനങ്ങൾ കഴിഞ്ഞ വ൪ഷം പൊലീസിൻെറയും മോട്ടോ൪ വാഹന വകുപ്പിൻെറയും നേതൃത്വത്തിൽ നടന്നു. ഇക്കാര്യത്തിൽ വലിയ പങ്കാണ് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകൾ നി൪വഹിച്ചത്. ഒരുലക്ഷം പേരിൽ നിന്നാണ് റോഡ് നിയമങ്ങൾ പാലിക്കുമെന്ന സമ്മതപത്രം കുട്ടികൾ ഒപ്പിട്ടു വാങ്ങിയത്.
തക൪ന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കിയതും അപകടങ്ങൾ കുറയാൻ സഹായിച്ചു. ശാസ്ത്രീയമായ വിലയിരുത്തലിൻെറ അടിസ്ഥാനത്തിൽ പല റോഡുകളും വൺവേ ആക്കി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ ഇടറോഡുകളിലൂടെ തിരിച്ചുവിട്ട് പ്രാധന റോഡുകളിലെ തിരക്ക് കുറക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.