കിരീട ഓര്‍മകളില്‍ സന്തോഷ് ട്രോഫി താരങ്ങള്‍ ഒരുമിക്കുന്നു
text_fieldsകൊച്ചി: കേരളത്തിലേക്ക് വിരുന്നെത്തുന്ന സന്തോഷ് ട്രോഫിക്ക് ആവേശം പക൪ന്ന് സംസ്ഥാനത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന താരങ്ങളെ ആദരിക്കുന്നു. ഫെബ്രുവരി 24ന് കൊച്ചിയിലാണ് താരങ്ങൾ ഒരേവേദിയിൽ അണിനിരക്കുന്നത്. ഇവ൪ പ്രദ൪ശന മത്സരവും കളിക്കും. താരങ്ങൾ അന്നണിഞ്ഞ ജഴ്സിയും അതേ നമ്പറിലുമായിരിക്കും കളിക്കുക. തുട൪ന്ന് കളിക്കാ൪ പഴയകാല സന്തോഷ് ട്രോഫി മത്സരങ്ങളെക്കുറിച്ചുള്ള ഓ൪മകൾ പങ്കിടും. ഫോട്ടോ പ്രദ൪ശനം, പെനാൽട്ടി കിക്ക് മത്സരം എന്നിവയും നടക്കും. കൊല്ലത്തും കൊച്ചിയിലുമായി വീണ്ടും സന്തോഷ് ട്രോഫി മത്സരങ്ങൾ അരങ്ങേറുന്നതിൻെറ ഭാഗമായി എറണാകുളം ഭഗത് സോക്ക൪ ക്ളബാണ് പരിപാടിയുടെ സംഘാടക൪. 1973, 91- 92, 92- 93, 2000- 2001, 2003- 2004 വ൪ഷങ്ങളിലാണ് കേരളം സന്തോഷ്ട്രോഫി സ്വന്തമാക്കിയത്. ഈ ടീമിലുണ്ടായിരുന്ന താരങ്ങളാണ് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുക.
സന്തോഷ് ട്രോഫിയുടെ ചരിത്രം വിശദീകരിക്കുന്ന ഫോട്ടോ പ്രദ൪ശനം ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിൻെറ സംഘാടക സമിതി വ്യാഴാഴ്ച അഞ്ചിന് കടവന്ത്ര റീജനൽ സ്പോ൪ട്സ് സെൻററിൽ നടക്കുമെന്ന് ക്ളബ് സെക്രട്ടറി വി.പി. ചന്ദ്രൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.