സിറിയയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
text_fieldsഅലപ്പൊ: സിറിയയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട നൂറു കണക്കിനാളുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടികളുടേതുൾപ്പെടെ 65ഓളം പേരുടെ മൃതദേഹങ്ങൾ ദക്ഷിണ നഗര കേന്ദ്രമായ ബുസ്താൻ അൽ ഖസ്രിൽ ഖുവൈക്ക് നദിയിലാണ് കണ്ടെത്തിയതെന്ന് ബ്രിട്ടൻ കേന്ദ്രീകരിച്ചു പ്രവ൪ത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘടന റിപോ൪ട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ അധികവും യുവാക്കളാണ്. ഇവരുടെ കൈകൾ പിന്നിലേക്ക് ബന്ദിച്ച് തലയിൽ വെടിയേറ്റ നിലയിലാണുള്ളത്. ഔദ്യാഗിക സേനയുടെ നിയന്ത്രണത്തിലുള്ള വടക്കൻ മേഖലയേയും വിമതരുടെ സാന്നിധ്യമുള്ള കിഴക്കൻ മേഖലേയും വേ൪തിരിക്കുന്ന പ്രദേശമാണ് ബുസ്താൻ അൽ ഖസ്ര്.
കൂട്ടക്കൊലയുടെ ഉത്തരവാദികൾ ആരെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയുണ്ടായിരുന്നതും നദിയിയെ ഒഴുക്ക് ശക്തമായതും കാരണം നിരവധി മൃതദേഹങ്ങൾ ഒലിച്ച് പോയിട്ടുണ്ടാകുമെന്നാണ് സൂചന. മരണസംഖ്യ ഇതിലും കൂടുമെന്ന് ഫ്രീ സിറിയൻ ആ൪മി ക്യാപ്റ്റൻ അബു സദ പറഞ്ഞു. വിമത സേനയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനിയും നിരവധി മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തേക്കെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുസ്താൻ അൽ ഖസ്ര് പ്രദേശത്ത് നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് മുതി൪ന്ന സ൪ക്കാ൪ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, 'ഭീകര സംഘങ്ങളാണ് ' കൂട്ടക്കൊലക്ക് പിന്നിലെന്ന് സിറിയൻ ഔ്യാഗിക വൃത്തങ്ങൾ പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും അവ൪ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.