ദക്ഷിണ കൊറിയ സ്പേസ് റോക്കറ്റ് വിക്ഷേപിച്ചു
text_fieldsസോൾ: മേഖലയിൽ സംഘാ൪ഷാവസ്ഥ രൂക്ഷമാക്കി ദക്ഷിണ കൊറിയ ആദ്യത്തെ സ്പേസ് റോക്കറ്റ് വിക്ഷേപിച്ചു. പരീക്ഷണം വിജയകരമായിരുന്നുവെന്ന് ശാസ്ത്ര വകുപ്പ് മന്ത്രി ലി ജു ഹോ അറിയിച്ചു. 140 ടൺ ഭാരമുള്ള റോക്കറ്റ് റഷ്യൻ സഹകരണത്തോടെയാണ് നി൪മിച്ചത്. ദക്ഷിണ തീരദേശത്തെ നാരോ സ്പേസ് കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിച്ചത്.
കാലാവസ്ഥ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് സയൻസ് ആന്‍്റ് ടെക്നോളജി-2സി റോക്കറ്റ് വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ പറഞ്ഞു.
കഴിഞ്ഞ നാല് വ൪ഷങ്ങൾക്കുള്ളിൽ ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തുന്നത്. ഇതിനുമുമ്പ് 2009 ലും 2010ലും വിക്ഷേപണം പരാജയപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ രണ്ട് തവണ വിക്ഷേപണം അവസാന നിമിഷം മാറ്റിവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ മാസം വടക്കൻ കൊറിയ വിജയകരമായി റോക്കറ്റ് വിക്ഷേപിച്ചിരുന്നു. സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപഗ്രഹ വിക്ഷേപണം തുടരുമെന്ന് വടക്കൻ കൊറിയയുടെ ബഹിരാകാശ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ആണവായുധ പരീക്ഷണം നടത്തുമെന്നും കൂടുതൽ റോക്കറ്റുകൾ വിക്ഷേപിക്കുമെന്നും ഉപരോധം ശക്തിപ്പെടുത്തുന്നതിന് യു എൻ സുരക്ഷ കൗൺസിൽ വോട്ടു ചെയ്തതിന് ശേഷം വടക്കൻ കൊറിയ പ്രഖ്യാപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.