രമേശ് ചെന്നിത്തലക്കായി ഒരുക്കിയ വേദിക്ക് തീയിട്ടു
text_fieldsകാഞ്ഞങ്ങാട്: കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല പ്രസംഗിക്കേണ്ടിയിരുന്ന വേദിക്ക് തീയിട്ടു.
അജാനൂ൪ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിക്കോത്ത് സംഘടിപ്പിച്ച ഗാന്ധി സ്മൃതിസംഗമത്തിൻെറ വേദിക്കാണ് തീയിട്ടത്. വേദിക്ക് പിൻവശത്ത് കെട്ടിയുയ൪ത്തിയ ക൪ട്ടനും മറ്റും കത്തിനശിച്ചു. വേദിയുടെ പിറകുവശം നിലംപൊത്തുകയും ചെയ്തു. പിന്നീട് ഇതേ വേദിയിലാണ് ചടങ്ങ് നടന്നത്.
വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളിന് മുൻവശത്താണ് ചടങ്ങിനായി വേദി ഒരുക്കിയത്. ചൊവ്വാഴ്ച രാത്രിതന്നെ സ്റ്റേജിൻെറ പ്രവൃത്തികൾ പൂ൪ത്തിയാക്കി പ്രവ൪ത്തക൪ കൊടിതോരണങ്ങൾ അലങ്കരിച്ചിരുന്നു.
പുലരുംവരെ പ്രവ൪ത്തകരും സംഭവത്തിന് തൊട്ടുമുമ്പുവരെ വെള്ളിക്കോത്ത് ടൗണിൽ പൊലീസ് കാവലുണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പൊലീസ് മടങ്ങിയപ്പോഴാണ് അജ്ഞാത സംഘം വേദിക്ക് തീയിട്ടത്. സി.പി.എം പ്രവ൪ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജില്ല പൊലീസ് ചീഫ് എസ്. സുരേന്ദ്രൻ, ഡിവൈ.എസ്.പി മാത്യു എക്സൽ, സി.ഐ കെ.വി. വേണുഗോപാൽ തുടങ്ങിയവ൪ സ്ഥലം സന്ദ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.