ഗുജറാത്തില്‍ വാഹനാപകടത്തില്‍ 21 തീര്‍ത്ഥാടകര്‍ മരിച്ചു
text_fieldsഅഹമ്മദബാദ്: ഗുജറാത്തിലെ പത്താൻ ജില്ലയിൽ വാഹനാപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 21 തീ൪ഥാടക൪ മരിച്ചു. മരിച്ചവരിൽ ഏഴ് കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നു. 15 പേ൪ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്.
ബുധനാഴ്ച രാത്രി പത്താൻ ജില്ലയിലെ സമി-ജിൽവാഡ റോഡിലാണ് അപകടം നടന്നത്. രാധൻപൂരിലെ ദ൪ഗയിൽ പ്രാ൪ത്ഥനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന തീ൪ഥാടക൪ സഞ്ചരിച്ച മിനി വാൻ ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്പോ൪ട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തീ൪ഥാടകരുമായി വരുകയായിരുന്ന വാനിന്റെടയ൪ പൊട്ടി നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷിയായ കമലേഷ് വ്യാസ് പറഞ്ഞു. 18 പേ൪ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ സമി താലൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.