ഹാര്‍ബര്‍ പദ്ധതി ഇല്ലാതാക്കാന്‍ സംഘടിതശ്രമം
text_fieldsപരപ്പനങ്ങാടി: പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിനും നിരന്തര നിയമ പോരാട്ടത്തിനുമൊടുവിൽ യാഥാ൪ഥ്യത്തോടടുത്ത നി൪ദിഷ്ട പരപ്പനങ്ങാടി ഫിഷിങ് ഹാ൪ബ൪ ഇല്ലാതാക്കാൻ സംഘടിതനീക്കം നടക്കുന്നതായി സൂചന. മുസ്ലിംലീഗിൽ പരസ്യമായും മറ്റു രാഷ്ട്രീയ പാ൪ട്ടികളിൽ രഹസ്യമായും രൂപംകൊണ്ട ചാപ്പപടി, ചെട്ടിപ്പടി പ്രാദേശിക ചേരിതിരിവാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്.
ദേശീയ പഠന ഏജൻസി കണ്ടെത്തിയതും ഹാ൪ബ൪ എൻജിനീയറിങ് വകുപ്പ് അംഗീകരിച്ച് സ൪ക്കാ൪ ഉത്തരവിറക്കിയതുമായ ലേഔ് ത്രീ റിപ്പോ൪ട്ടിന്മേൽ അങ്ങാടി കടപ്പുറത്ത് ഹാ൪ബ൪ നി൪മാണത്തിന് കഴിഞ്ഞ ദിവസം ബോറിങ് ആരംഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾക്കിടയിൽ നിലനിൽക്കുന്ന പ്രാദേശിക വികാരം ഊതിവീ൪പ്പിച്ച് തങ്ങൾ ഇച്ഛിക്കുന്നിടത്ത് ഹാ൪ബ൪ വരുന്നില്ലെങ്കിൽ ഹാ൪ബ൪തന്നെ വേണ്ടെന്ന വികസന വിരുദ്ധ രാഷ്ട്രീയത്തിന് തീ പകരാൻ സ്ഥാപിതതാൽപര്യക്കാ൪ കുത്സിതശ്രമങ്ങൾ നടത്തുകയാണെന്ന് ആരോപണമുയ൪ന്നിട്ടുണ്ട്. ഒന്നരമാസത്തിനകം ബോറിങ് പൂ൪ത്തിയാക്കണമെന്നാണ് കരാ൪. എന്നാൽ, നടപടികൾക്ക് ആദ്യത്തെപ്പോലെ വേഗതയില്ലെന്ന ആക്ഷേപം ശക്തമാണ്.
ഹാ൪ബ൪ ബോറിങ്ങിന് വിലങ്ങിടാൻ മന്ത്രിയുടെ ഓഫിസിൽനിന്ന് സമ്മ൪ദമുണ്ടായിട്ടുണ്ടെന്നും വികസനപദ്ധതിക്ക് തുരങ്കം വെക്കാനുള്ള നീക്കത്തിനെതിരെ അടുത്ത ദിവസം മത്സ്യഭവൻ കേന്ദ്രം ഉപരോധിക്കുമെന്നും മണ്ഡലം കോൺഗ്രസ് ഉപാധ്യക്ഷൻ അബ്ദുസ്സലാം പറഞ്ഞു. ഹാ൪ബറിന് തുരങ്കം വെക്കാനുള്ള നീക്കം ചെറുക്കണമെന്ന് തിരൂരങ്ങാടി ബ്ളോക്ക് മത്സ്യത്തൊഴിലാളി കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് ബി.പി. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. പി.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. കെ.പി. കോയസിദ്ദീഖ്, ബി.പി. കുഞ്ഞിമോൻ, കെ.പി. കുഞ്ഞിമോൻ എന്നിവ൪ സംസാരിച്ചു.
ഹാ൪ബ൪ ബോറിങ് മന്ത്രിതല സമ്മ൪ദംമൂലം നി൪ത്തിവെച്ചെന്ന പ്രചാരണം ശരിയല്ലെന്നും ബോറിങ് നി൪ത്തിവെക്കാൻ ആ൪ക്കും നി൪ദേശം നൽകിയിട്ടില്ലെന്നും ഹാ൪ബ൪ ചീഫ് എൻജിനീയ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹാ൪ബ൪ നി൪മാണത്തിന് കളമൊരുങ്ങിയത് തങ്ങൾ ഹൈക്കോടതി കയറിയതിനാലാണെന്നും പണി നി൪ത്താൻ ആര് ശ്രമിച്ചാലും അത് കോടതിയിലക്ഷ്യമാവുമെന്നും നേരത്തെ ഹൈകോടതിയെ സമീപിച്ച പി.എസ്. സെയ്തലവി ഹാജി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.