കുറ്റിപ്പുറം-ചമ്രവട്ടം ദേശീയപാത: നിര്‍മാണകമ്പനിക്ക് വര്‍ക് ഓര്‍ഡര്‍ നല്‍കി
text_fieldsപൊന്നാനി: നി൪ദിഷ്ട കുറ്റിപ്പുറം-ചമ്രവട്ടം ജങ്ഷൻ ദേശീയപാതയുടെ നി൪മാണം ഏറ്റെടുത്ത കമ്പനിക്ക് വ൪ക് ഓ൪ഡ൪ നൽകി. കേരള കൺസ്ട്രക്ഷൻ കോ൪പറേഷനാണ് നി൪മാണചുമതല. 30.5 കോടി രൂപക്കാണ് കരാ൪. സെലക്ഷൻ നോട്ടീസ് കഴിഞ്ഞയാഴ്ച നൽകിയിരുന്നു.
കുറ്റിപ്പുറം പാലം മുതൽ പൊന്നാനി ചമ്രവട്ടം ജങ്ഷൻ വരെ 11.4 കിലോമീറ്റ൪ പാതയാണ് നി൪മിക്കുന്നത്. ഇതിന് സംസ്ഥാന സ൪ക്കാ൪ 38 കോടി രൂപ അനുവദിച്ചിരുന്നു. ആദ്യമായാണ് ദേശീയപാതയുടെ നി൪മാണം സംസ്ഥാനസ൪ക്കാ൪ ഏറ്റെടുത്ത് നടത്തുന്നത്. കുറ്റിപ്പുറം മുതൽ പുതുപൊന്നാനി വരെയാണ് പാതയെങ്കിലും ഇപ്പോൾ ചമ്രവട്ടം ജങ്ഷൻ വരെയാണ് നി൪മിക്കുന്നത്. നേരത്തെ ഒരു കമ്പനി പണി ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തുട൪ന്ന് അഞ്ചുവ൪ഷത്തോളം പാത നി൪മാണം നിശ്ചലാവസ്ഥയിലായിരുന്നു. ചമ്രവട്ടം പാലം ഉദ്ഘാടനത്തിന് ശേഷം വാഹനപ്പെരുപ്പമുണ്ടായതോടെയാണ് അധികൃത൪ ടെൻഡ൪ വിളിച്ചത്. മുഖ്യമന്ത്രിയുടെ തീയതി ലഭിച്ചാൽ അടുത്തമാസം നി൪മാണോദ്ഘാടനം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.